നെയ്മർ ജേഴ്‌സി അണിഞ്ഞ് യമാൽ,താരത്തെ ക്ഷണിച്ച് സാന്റോസ്

ഇത്തവണത്തെ യൂറോ കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടുകൂടിയാണ് 17 കാരനായ ലാമിൻ യമാലിന്റെ പേരും പ്രശസ്തിയും ഏറെ വർധിച്ചത്. ഒരു ഗോളും നാല് അസിസ്റ്റുകളും നേടി കൊണ്ട് നിരവധി റെക്കോർഡുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു. ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു താരം കൂടിയാണ് യമാൽ. ഇത് ഒരുപാട് തവണ യമാൽ പറഞ്ഞ കാര്യവുമാണ്. മാത്രമല്ല നെയ്മർ ജൂനിയർ തന്നെ ഈ താരത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

നിലവിൽ വെക്കേഷനിലാണ് താരം ഉള്ളത്. നെയ്മർ ജൂനിയറുടെ സാന്റോസിലെ ജഴ്സി അണിഞ്ഞു കൊണ്ടായിരുന്നു യമാൽ കഴിഞ്ഞ ദിവസം തന്റെ വെക്കേഷൻ ചിലവഴിച്ചത്. അതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. മാത്രമല്ല നെയ്മർ ജൂനിയർ ഇത് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. നെയ്മർ ഈ താരത്തെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യാനും തുടങ്ങിയിട്ടുണ്ട്.ഈ ചിത്രം വൈറലായതോടുകൂടി യമാലിനെ സാന്റോസ് ക്ഷണിച്ചിട്ടുണ്ട്.ഈ വെക്കേഷനിൽ ക്ലബ്ബ് സന്ദർശിക്കാൻ വേണ്ടിയാണ് താരത്തെ ക്ഷണിച്ചിട്ടുള്ളത്.സാന്റോസ് തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.

“ഈ ജേഴ്‌സിയിൽ വളരെയധികം ഹിസ്റ്റോറിക്കലായ ഒന്നാണ് യമാൽ. തീർച്ചയായും നിങ്ങൾക്ക് പുതിയ ഒരു ജേഴ്സി ഞങ്ങൾ നൽകാം. നിങ്ങളുടെ ഈ വെക്കേഷനിൽ ഞങ്ങളുടെ ക്ലബ്ബിനെ സന്ദർശിക്കാൻ വേണ്ടി ഞങ്ങൾ ക്ഷണിക്കുന്നു. ലോക ഫുട്ബോളിലെ വിശുദ്ധമായ ടെമ്പിളാണ് ഞങ്ങളുടെ വില ബെൽമിറോ. അവിടേക്ക് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു “ഇതാണ് സാന്റോസ് എഴുതിയിട്ടുള്ളത്.

ഏറ്റവും ഒടുവിൽ ഗ്രീസിലായിരുന്നു വെക്കേഷൻ ചിലവഴിക്കാൻ വേണ്ടി യമാൽ എത്തിയിരുന്നത്.അദ്ദേഹം ബ്രസീലിലേക്ക് പോകുമോ എന്നുള്ളത് വ്യക്തമല്ല.നിലവിൽ ബാഴ്സയും അദ്ദേഹത്തിന് വിശ്രമം അനുവദിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാഴ്സയുടെ അമേരിക്കൻ പ്രീ സീസൺ ടൂറിൽ ലാമിൻ യമാൽ ഉണ്ടാവില്ല എന്നത് സ്ഥിരീകരിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *