നെയ്മർക്ക് പിന്തുണയുമായി ഡാനി ആൽവെസ്

ഒളിംപിക് മാഴ്സെയുടെ സ്പാനിഷ് ഡിഫൻ്റർ ആൽവരോ ഗോൺസാലെസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്ന നെയ്മറുടെ ആരോപണത്തിൽ വിവാദം പുകയുകയാണ്. ഇപ്പോഴിതാ നെയ്മർക്ക് പിന്തുണയുമായി ബ്രസീലിയൻ ദേശീയ ടീമിലെ അദ്ദേഹത്തിൻ്റെ സഹതാരം ഡാനി ആൽവെസ് രംഗത്ത് എത്തിയിരിക്കുന്നു. സ്പോർട്സിലും ജീവിതത്തിലും വംശീയ അധിക്ഷേപവും വെറുപ്പും പ്രചരിപ്പിക്കുന്നവർക്ക് ഇടമില്ലെന്നും സ്നേഹം ഉപയോഗിച്ചാണ് ഇതിനെതിരെ പൊരുതേണ്ടതെന്നുമാണ് ആൽവസ് അഭിപ്രായപ്പെട്ടിരിക്കുന്നത്. മുൻ PSG താരം കൂടിയായ ഡാനി ആൽവെസ് PSGയുടെ ജെഴ്സിയിൽ നെയ്മറുമൊത്ത് നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് തൻ്റെ പിന്തുണ അറിയിച്ചിരിക്കുന്നത്.

ഡാനി ആൽവെസിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ: “സ്പോർട്സിലും ജീവിതത്തിലും നമ്മൾ ആളുകളെ പ്രചോദിപ്പിക്കുകയും ജീവതം നല്ല രൂപത്തിലേക്ക് പരിവർത്തനം ചെയ്യുകയുമാണ് വേണ്ടത്. വംശീയ അധിക്ഷേപവും വെറുപ്പും പ്രചരിപ്പിക്കുന്നവർക്ക് അവിടെ ഇടമില്ല. നീ വെറുപ്പിനാൽ നയിക്കപ്പെടുന്നവനല്ല, സമാധാനവും ദയയുമാണ് നിന്നിൽ കൂടികൊള്ളുന്നത്. വെറുപ്പ് നമ്മെ മുറിവേൽപ്പിക്കുമെങ്കിലും സ്നേഹം കൊണ്ട് മാത്രമാണ് അതിനോട് പൊരുതേണ്ടത്. പ്രിയ സഹോദരാ ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു”. ഇതാണ് ആൽവെസിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഉള്ളത്. ഏതായാലും നെയ്മറുടെ ആരോപണത്തിൻ്റെ പശ്ചാതലത്തിൽ ലീഗ് വൺ അധികൃതർ PSG vs മാഴ്സെ മത്സരത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *