നിങ്ങൾ ആളുകളോട് സംസാരിക്കുന്ന രീതി എനിക്കിഷ്ടമാവുന്നില്ല : പിതാവിനോട് ദേഷ്യപ്പെട്ട് നെയ്മർ!

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറുടെ ജീവിതകഥയെ ആസ്‌പദമാക്കിയുള്ള ഡോക്യൂമെന്ററി കഴിഞ്ഞ ദിവസം നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയിരുന്നു.നെയ്മർ,ദി പെർഫെക്റ്റ് കയോസ് എന്നാണ് ഈ ഡോക്യൂമെന്ററിയുടെ പേര്.നെയ്മറും താരത്തിന്റെ പിതാവും തമ്മിലുള്ള ഒരു സംഭാഷണം ഈ ഡോക്യൂമെന്ററിയിൽ അടങ്ങിയിട്ടുണ്ട്.പിതാവിനോട് ദേഷ്യപ്പെടുന്ന നെയ്മർ ജൂനിയറെയാണ് കാണാനാവുക.

നെയ്മർക്കെതിരെ ബലാൽസംഘ ആരോപണം ഉയർന്നു വന്നതിനെ കുറിച്ചുള്ള ഒരു സംഭാഷണമാണിത്.ആ സന്ദർഭത്തിൽ നെയ്മറോട് നെയ്മർ സീനിയർ പറയുന്നത് ഇങ്ങനെയാണ്.

” നിനക്ക് കൂടുതൽ റിസ്‌ക്കുകൾ ഇനി എടുക്കാൻ കഴിയില്ല എന്നുള്ള കാര്യം നീ മനസ്സിലാക്കണം.നിനക്ക് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ നീ ഇതുവരെ ഉണ്ടാക്കിയെടുത്ത ഇമേജ് മുഴുവനും തകരുമെന്നാണ് എന്റെ പ്രധാനപ്പെട്ട ഭയം.നിനക്കെതിരെ ബലാൽസംഘ ആരോപണമാണ് ഉയർന്നുവന്നിരിക്കുന്നത്, തീർച്ചയായും ഞാൻ അസ്വസ്ഥനാണ്,പക്ഷെ ഞാൻ നിന്നെ സംരക്ഷിക്കുക തന്നെ ചെയ്യും ” ഇതായിരുന്നു നെയ്മറിന്റെ പിതാവ് താരത്തോട് പറഞ്ഞത്.

എന്നാൽ ദേഷ്യപ്പെട്ട് കൊണ്ടാണ് നെയ്മർ പിതാവിനോട് മറുപടി പറയുന്നത്. നിങ്ങൾ ആളുകളോട് സംസാരിക്കുന്ന രീതി എനിക്ക് ഇഷ്ടമാവുന്നില്ല എന്നാണ് നെയ്മർ തുറന്ന് പറഞ്ഞത്. നെയ്മറുടെ മറുപടി ഇങ്ങനെയാണ്.

” നിങ്ങൾ ആളുകളോട് സംസാരിക്കുന്ന രീതി എനിക്ക് ഇഷ്ടമാകുന്നില്ല. ഞാൻ ഇപ്പോൾ സംഭവിച്ചതിനെ കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്.പൊതുവായാണ് ഞാൻ ഉദ്ദേശിച്ചത്.ചില സമയങ്ങളിൽ നിങ്ങൾ കൂടുതൽ അഗ്രസീവാണ്.ഇത് എല്ലാവർക്കും സംഭവിക്കുമെന്നറിയാം.അതൊരു പ്രശ്‌നമാണ്.ഞാനാണെങ്കിൽ അങ്ങനെ സംസാരിക്കില്ല.ഞാൻ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആരോഗ്യപരമായി ചർച്ച ചെയ്ത് പരിഹരിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഞാൻ ആസ്വദിക്കാനാണ് ശ്രമിക്കുന്നത്, പക്ഷേ എനിക്ക് അതിന് സാധിക്കുന്നില്ല. ഞാൻ എന്നോട് തന്നെയാണ് പോരാടുന്നത്.ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുവെന്ന് നിങ്ങൾ ആരോപിക്കുന്നു ” ഇതാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.

നെയ്മറുടെ ഇതുവരെയുള്ള കരിയറിലെ ഒട്ടുമിക്ക സംഭവവികാസങ്ങളും ഈ ഡോക്യൂമെന്ററിയിൽ അടങ്ങിയിട്ടുണ്ട്.മെസ്സി,സുവാരസ്‌,ബെക്കാം എന്നിവരോടൊപ്പമുള്ള ഇന്റർവ്യൂകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *