നടക്കുന്നത് കടുത്ത പോരാട്ടം: ബാലൺഡി’ഓറിനെ കുറിച്ച് സൂചന നൽകി ഫ്രാൻസ് ഫുട്ബോൾ എഡിറ്റർ.

ലോകത്തെ ഏറ്റവും മികച്ച താരത്തിന് നൽകുന്ന ബാലൺഡി’ഓർ പുരസ്കാരം ഇന്നാണ് സമ്മാനിക്കപ്പെടുക. ഫ്രാൻസ് ഫുട്ബോൾ മാഗസിനാണ് ബാലൺഡി’ഓർ ജേതാവിനെ പ്രഖ്യാപിക്കുക. ഇന്ന് രാത്രി ഇന്ത്യൻ സമയം ഒരു മണിക്ക് പാരീസിൽ വച്ചുകൊണ്ടാണ് ഈ സെറിമണി അരങ്ങേറുക.ഫുട്ബോൾ ആരാധകർ എല്ലാവരും ഇതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

ലയണൽ മെസ്സിക്ക് തന്നെയാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കല്പിക്കപ്പെടുന്നത്. മെസ്സി എട്ടാമത്തെ ബാലൺഡി’ഓർ പുരസ്കാരം സ്വന്തമാക്കുമെന്ന് പല മാധ്യമപ്രവർത്തകരും സ്ഥിരീകരിച്ചിരുന്നു.എന്നാൽ കാര്യങ്ങൾ മെസ്സിക്ക് ഒട്ടും എളുപ്പമാവില്ല എന്നാണ് പുറത്തേക്ക് വരുന്ന റിപ്പോർട്ടുകൾ. ഫ്രാൻസ് ഫുട്ബോൾ മാഗസിന്റെ എഡിറ്റർ ഇൻ ചീഫ് ആയ വിൻസന്റ് ഗാർഷ്യ ഇതേക്കുറിച്ച് ഒരു പ്രസ്താവന ഇന്നലെ നടത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഈ വർഷം വളരെയധികം ടൈറ്റ് ആണ്. വളരെ കടുത്ത ഒരു പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത് ” ഇതാണ് അദ്ദേഹം പറയുന്നത്. അതായത് ലയണൽ മെസ്സിയും ഹാലന്റും തമ്മിൽ വോട്ടിങ്ങിന്റെ കാര്യത്തിൽ കടുത്ത പോരാട്ടം നടന്നു എന്ന് തന്നെയാണ് വ്യക്തമാകുന്നത്.കിലിയൻ എംബപ്പേയും ഈ രണ്ടു താരങ്ങൾക്കും വെല്ലുവിളികൾ ഉയർത്തി എന്നും റിപ്പോർട്ടുകൾ പുറത്തേക്ക് വരുന്നുണ്ട്. എന്തൊക്കെയായാലും ലയണൽ മെസ്സി തന്നെ ഇത്തവണ ബാലൺഡി’ഓർ സ്വന്തമാക്കും എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *