തന്റെ നിലവാരം കുറയാൻ ഒരിക്കലും സമ്മതിക്കാത്ത താരം: ക്രിസ്റ്റ്യാനോ പ്രശംസിച്ച് മുൻ ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
39 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും മിന്നുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഈ സീസണിൽ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി ആകെ 10 ഗോൾ പങ്കാളിത്തങ്ങൾ വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 8 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. കരിയറിൽ ആകെ 904 ഗോളുകൾ അദ്ദേഹം പൂർത്തിയാക്കിയിട്ടുണ്ട്.ആയിരം ഗോളുകൾ എന്ന ലക്ഷ്യത്തോടുകൂടിയാണ് അദ്ദേഹം ഇപ്പോൾ മുന്നോട്ടുപോകുന്നത്.
നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സഹ പരിശീലകനായി പ്രവർത്തിച്ച വ്യക്തിയാണ് റെനെ മ്യൂലൻസ്റ്റീൻ.മാത്രമല്ല ഇദ്ദേഹം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ചില കാര്യങ്ങൾ ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്റെ നിലവാരം കുറയാൻ ഒരിക്കലും സമ്മതിക്കാത്ത താരമാണ് റൊണാൾഡോ എന്നും അങ്ങനെ നിലവാരം കുറഞ്ഞു എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ അദ്ദേഹം ഉടൻ വിരമിക്കുമെന്നുമാണ് റെനെ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ക്രിസ്റ്റ്യാനോ തന്റെ കരിയറിൽ നേടിയതെല്ലാം അദ്ദേഹം അർഹിക്കുന്ന ഒന്നാണ്. കാരണം റൊണാൾഡോയുടെ മോട്ടിവേറ്റർ അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ സെൽഫ് കോൺഫിഡൻസാണ് ഈ വിജയത്തിനൊക്കെ കാരണമായിട്ടുള്ളത്.തന്റെ നിലവാരം കുറയാൻ ഒരിക്കലും അദ്ദേഹം സമ്മതിക്കുകയില്ല. ട്രെയിനിങ്ങിൽ പോലും അദ്ദേഹം തന്റെ സർവ്വതും സമർപ്പിച്ച് കളിക്കും.39 ആമത്തെ വയസ്സിലും അങ്ങനെ തന്നെയാണ്. മികച്ച രീതിയിൽ കളിക്കാൻ കഴിയില്ല എന്ന് റൊണാൾഡോ മനസ്സിലാക്കുന്ന സമയത്താണ് അദ്ദേഹം വിരമിക്കുക.നിലവാരം കുറഞ്ഞ രീതിയിൽ കളിക്കാൻ അദ്ദേഹം സമ്മതിക്കില്ല. നിലവാരം കുറഞ്ഞു എന്ന് മനസ്സിലാക്കിയാൽ അദ്ദേഹം വിരമിക്കും ” ഇതാണ് റെനെ റൊണാൾഡോയെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 നേഷൻസ് ലീഗ് മത്സരങ്ങൾ പോർച്ചുഗൽ കളിക്കുന്നുണ്ട്.പോളണ്ട്,സ്കോട്ട്ലാന്റ് എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികൾ.ഈ മത്സരങ്ങളിൽ റൊണാൾഡോ നടത്തുന്ന പ്രകടനം കാണാൻ വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ ഉള്ളത്.