തകർക്കൽ അസാധ്യമായേക്കുന്ന മെസ്സിയുടെ ചില റെക്കോർഡുകൾ ഇതാ!

തന്റെ കരിയറിലെ ഏഴാമത്തെ ബാലൺ ഡി’ഓർ ലയണൽ മെസ്സി ഷെൽഫിലെത്തിച്ചത് ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺ ഡി’ഓറുകൾ നേടിയ താരവും ലയണൽ മെസ്സിയാണ്.രണ്ടാമതുള്ള ക്രിസ്റ്റ്യാനോക്ക് ഈ റെക്കോർഡ് മറികടക്കണമെങ്കിൽ ഇനി മൂന്ന് ബാലൺ ഡി’ഓറുകൾ സ്വന്തമാക്കേണ്ടി വരും. ഈ പ്രായത്തിൽ ക്രിസ്റ്റ്യാനോക്ക് അത് അസാധ്യമാണ്. അത്കൊണ്ട് തന്നെ മെസ്സിയുടെ ഏഴ് ബാലൺ ഡി’ഓറുകൾ മറികടക്കുക എന്നുള്ളത് നിലവിലെ അവസ്ഥയിൽ അസാധ്യമായ കാര്യമാണ് എന്ന് തന്നെ വിലയിരുത്തേണ്ടി വരും.

ഇത്പോലെയുള്ള മറ്റു മൂന്ന് കണക്കുകൾ കൂടി മെസ്സിക്കുണ്ട്. തകർക്കൽ അസാധ്യമായേക്കുന്ന ചില കണക്കുകൾ ആണവ.

അതിലൊന്ന് ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ്.2012-ൽ മെസ്സി ബാഴ്‌സക്ക് വേണ്ടി ആകെ 91 ഗോളുകളാണ് അടിച്ചു കൂട്ടിയത്.59 ഗോളുകൾ ലീഗിലും 13 ഗോളുകൾ ചാമ്പ്യൻസ് ലീഗിലും 5 ഗോളുകൾ കോപ്പ ഡെൽ റേയിലും 2 ഗോളുകൾ സൂപ്പർ കപ്പിലും 12 ഗോളുകൾ അർജന്റീനക്കൊപ്പവുമാണ് മെസ്സി നേടിയിട്ടുള്ളത്. ഈയൊരു റെക്കോർഡ് തകർക്കൽ അസാധ്യമായാണ് കാണുന്നത്.

മറ്റൊരു കണക്ക് ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡാണ്. ബാഴ്‌സക്ക് വേണ്ടി മാത്രം മെസ്സി 672 ഗോളുകളാണ് ആകെ നേടിയിട്ടുള്ളത്.മറ്റൊന്ന് ലാലിഗയിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയ താരമെന്ന റെക്കോർഡാണ്.193 അസിസ്റ്റുകളാണ് മെസ്സി ലാലിഗയിൽ നേടിയിട്ടുള്ളത്.ബെൻസിമയടങ്ങുന്നവരൊക്കെ മെസ്സിയുടെ ഏറെ പിറകിലാണ് എന്നതാണ് കണക്കുകൾ.

ഏതായാലും ഈ റെക്കോർഡുകൾ ഒരിക്കലും തകർക്കപ്പെടില്ല എന്ന് നമുക്ക് വാദിക്കാനാവില്ല. പക്ഷേ തകർക്കപ്പെടണമെങ്കിൽ അത്രയും വലിയ പ്രതിഭകൾ പിറക്കേണ്ടിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *