ടോപ് സീഡിൽ ഉൾപ്പെടുത്തും, ക്ലബ്ബ് വേൾഡ് കപ്പിൽ ഇന്റർമയാമിക്ക് കാര്യങ്ങൾ എളുപ്പമാകും!
അടുത്ത വർഷം ജൂൺ മാസത്തിലാണ് പുതിയ ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന് തുടക്കമാവുക.32 ടീമുകൾ ഈ കോമ്പറ്റീഷനിൽ പങ്കെടുക്കുന്നുണ്ട്.അമേരിക്കയിൽ വെച്ചുകൊണ്ടാണ് ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് നടക്കുന്നത്. ഇതിന് യോഗ്യത കരസ്ഥമാക്കാൻ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർമയാമിക്ക് സാധിച്ചിരുന്നു. ആതിഥേയ രാജ്യത്തിലെ ഒരു ക്ലബ്ബ് എന്ന നിലയിലാണ് ഇന്റർമയാമിക്ക് ഫിഫ നേരിട്ട് യോഗ്യത നൽകിയത്.
ഇന്റർമയാമിക്ക് മാത്രം പ്രത്യേക പരിഗണന നൽകിയതിൽ വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ ദി ടൈംസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ക്ലബ്ബ് വേൾഡ് കപ്പിന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് നടക്കുമ്പോൾ ഇന്റർമയാമിയുടെ സ്ഥാനം ടോപ്പ് സീഡിലായിരിക്കും.A1 കാറ്റഗറിയിൽ ആയിരിക്കും അവരെ ഉൾപ്പെടുത്തുക എന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയാണെങ്കിൽ അത് ഇന്റർമയാമിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതായിരിക്കും.
ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട ക്ലബ്ബുകൾ A1 കാറ്റഗറിയിലാണ് വരിക.ഇന്റർമയാമിയും ഈ കാറ്റഗറിയിൽ വരുമ്പോൾ വമ്പൻ ക്ലബ്ബുകൾക്കെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ അവർക്ക് കളിക്കേണ്ടി വരില്ല. അത് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്റർമയാമിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതായിരിക്കും. ആതിഥേയ രാജ്യത്തിലെ ക്ലബ്ബിനെ ടോപ് സീഡായി പരിഗണിക്കാം എന്നാണ് ഫിഫ എടുത്തിരിക്കുന്ന തീരുമാനം.
ഡിസംബർ മാസത്തിലാണ് ഈ നറുക്കെടുപ്പ് നടക്കുക.32 ടീമുകൾ ഇപ്പോൾ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.റയൽ മാഡ്രിഡ്,മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ വമ്പന്മാരെല്ലാം പങ്കെടുക്കുന്നുണ്ട്. എന്നാൽ ഈ ക്ലബ്ബ് വേൾഡ് കപ്പിനെതിരെ പലരും പ്രതിഷേധം ഉയർത്തിയിരുന്നു. നിരന്തരം മത്സരങ്ങൾ കളിക്കേണ്ടി വരുന്നു എന്നുള്ളതുകൊണ്ടുതന്നെയാണ് പലരും ഫിഫ ക്ലബ്ബ് വേൾഡ് കപ്പിന്റെ പുതിയ ഫോർമാറ്റിനെ എതിർത്തു കൊണ്ടിരിക്കുന്നത്.