ചരിത്രത്തിലെ മികച്ച മൂന്ന് താരങ്ങൾ: മെസ്സിയെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന് വിശദീകരിച്ച് വാൻ ബേസ്റ്റൻ

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാരാണ് എന്നത് എല്ലാവരും ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്.പലർക്കും പലവിധ അഭിപ്രായങ്ങളും ഇക്കാര്യത്തിൽ ഉണ്ടാകും. വേൾഡ് കപ്പ് നേടിയതോടുകൂടി ലയണൽ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ഉയർന്നു കഴിഞ്ഞു എന്ന അഭിപ്രായങ്ങൾ സജീവമാണ്. എന്നാൽ പെലെ,മറഡോണ,ക്രിസ്റ്റ്യാനോ എന്നിവരെയൊക്കെ ഗോട്ട് ആയിക്കൊണ്ട് പരിഗണിക്കുന്നവരുമുണ്ട്.

ഡച്ച് ഇതിഹാസമായ വാൻ ബേസ്റ്റൻ ഫുട്ബോൾ ചരിത്രത്തിലെ 3 മികച്ച താരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്.പെലെ,മറഡോണ,ക്രൈഫ് എന്നിവരെയാണ് ഇദ്ദേഹം തിരഞ്ഞെടുത്തിട്ടുള്ളത്. സൂപ്പർതാരം ലയണൽ മെസ്സിയെ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ല എന്നുള്ളതിനുള്ള ഒരു വിശദീകരണവും ഇദ്ദേഹം നൽകിയിട്ടുണ്ട്.വാൻ ബേസ്റ്റന്റെ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“പെലെ,മറഡോണ,ക്രൈഫ് എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച 3 താരങ്ങൾ. എന്റെ കുട്ടിക്കാലത്ത് ഞാൻ ക്രൈഫിനെ പോലെയാവാനാണ് ആഗ്രഹിച്ചിരുന്നത്.അദ്ദേഹം എന്റെ സുഹൃത്തായിരുന്നു.ഞാൻ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു.പെലെയും മറഡോണയും ഇൻഗ്രേഡിബിൾ ആയ താരങ്ങൾ ആയിരുന്നു. മെസ്സി മികച്ച താരമാണ്. പക്ഷേ ടീമിനകത്ത് കൂടുതൽ പേഴ്സണാലിറ്റി ഉണ്ടായിരുന്നത് മറഡോണക്കായിരുന്നു. മെസ്സിയെ മുൻനിർത്തി നമുക്കൊരു യുദ്ധത്തിന് പോകാൻ സാധിക്കില്ല. ഞാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ,പ്ലാറ്റിനി,സിദാൻ എന്നിവരെയൊന്നും മറന്നിട്ടില്ല ” ഇതാണ് ബേസ്റ്റൻ പറഞ്ഞിട്ടുള്ളത്.

ഫുട്ബോൾ ചരിത്രത്തിലെ ഇതിഹാസങ്ങളിൽ ഒരാളാണ് വാൻ ബേസ്റ്റൻ.അയാക്സ്,മിലാൻ എന്നെ ക്ലബ്ബുകൾക്ക് വേണ്ടി 379 മത്സരങ്ങളിൽ നിന്ന് 283 ഗോളുകൾ ഇദ്ദേഹം നേടിയിട്ടുണ്ട്.നിരവധി കിരീട നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *