ക്രിസ്റ്റ്യാനോ ഗോൾവേട്ട തുടരുന്നു, ഖത്തറിനെ തകർത്ത് പോർച്ചുഗൽ!
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കരുത്തരായ പോർച്ചുഗല്ലിന് മിന്നുന്ന വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഖത്തറിനെയാണ് അവർ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു പറങ്കിപ്പടയുടെ ഗോൾവേട്ടക്ക് തുടക്കം കുറിച്ചത്.ഫോന്റെ, സിൽവ എന്നിവർ ശേഷിച്ച ഗോളുകൾ നേടി.ഇതോടെ അവസാനമായി കളിച്ച നാല് മത്സരങ്ങളും വിജയിക്കാൻ പോർച്ചുഗല്ലിനായി.
No player has scored more international goals (112).
— Manchester United (@ManUtd) October 9, 2021
No player has scored against more nations (46).@Cristiano 👑 pic.twitter.com/TjaFfwec9P
മത്സരത്തിന്റെ 33-ആം മിനുട്ടിൽ ഗോൾ നേടാനുള്ള ഒരു സുവർണ്ണാവസരം ക്രിസ്റ്റ്യാനോക്ക് ലഭിച്ചിരുന്നു. എന്നാൽ അത് ഗോളാക്കി മാറ്റാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. പക്ഷേ 37-ആം മിനുട്ടിൽ റൊണാൾഡോ വലചലിപ്പിച്ചു. ഖത്തർ ഡിഫൻസിന്റെ പിഴവ് മുതലെടുത്താണ് റൊണാൾഡോ ഗോൾ നേടിയത്.രാജ്യത്തിനു വേണ്ടി റൊണാൾഡോ നേടുന്ന 112-ആം ഗോളായിരുന്നു ഇത്. മാത്രമല്ല 46 രാജ്യങ്ങൾക്കെതിരെ റൊണാൾഡോ വലചലിപ്പിക്കുകയും ചെയ്തു. അതും ഒരു റെക്കോർഡാണ്. രണ്ടാം പകുതിയിൽ റൊണാൾഡോ കളിച്ചിരുന്നില്ല.48-ആം മിനുട്ടിൽ ഫോന്റെയും 90-ആം മിനുട്ടിൽ ആൻഡ്രേ സിൽവയും ഗോൾ നേടിയതോടെ പോർച്ചുഗല്ലിന്റെ ഗോൾപട്ടിക പൂർത്തിയായി.ഇനി വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ലക്‌സംബർഗിനെയാണ് പോർച്ചുഗൽ നേരിടുക.