ക്രിസ്റ്റ്യാനോയുടെ അച്ഛനാണോ നിങ്ങളെന്ന് റൊണാൾഡോയോട് സ്പീഡ്, ഞാനാണ് ആദ്യത്തെ റൊണാൾഡോയെന്ന് ഇതിഹാസം!

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനാണ് ഐ ഷോ സ്പീഡ്.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഇദ്ദേഹത്തിന്റെ വീഡിയോസ് പലപ്പോഴും തരംഗമാവാറുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോയെ ഇന്റർവ്യൂ ചെയ്തിരുന്നു.റൊണാൾഡോ നസാരിയോയുടെ വീട്ടിൽ വെച്ചായിരുന്നു ഈ ഇന്റർവ്യൂ നടന്നിരുന്നത്.

വളരെ വിചിത്രമായ ഒരു ചോദ്യമായിരുന്നു സ്പീഡ് റൊണാൾഡോ നസാരിയോയോട് ചോദിച്ചിരുന്നത്. നിങ്ങൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതേ പേരാണല്ലോ ഉള്ളത്? നിങ്ങളാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അച്ഛൻ എന്നാണ് നസാരിയോയോട് സ്പീഡ് ചോദിച്ചത്. ഈ ചോദ്യം കേട്ട് നസാരിയോ ഒന്ന് അമ്പരക്കുന്നുണ്ട്. ഞാനാണ് ആദ്യത്തെ റൊണാൾഡോ എന്നാണ് നസാരിയോ മറുപടി പറയുന്നത്.R9 ന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്താണ് ഈ ചോദ്യം കൊണ്ട് നീ അർത്ഥമാക്കുന്നത്? ഞാൻ റൊണാൾഡോയാണ്.ആദ്യത്തെ റൊണാൾഡോ ഞാനാണ് ” ഇതായിരുന്നു നസാരിയോ മറുപടി പറഞ്ഞിരുന്നത്.എന്നാൽ സ്പീഡ് വിടാൻ തയ്യാറായിരുന്നില്ല. ആദ്യത്തെ റൊണാൾഡോ നിങ്ങളായതുകൊണ്ട് നിങ്ങളാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അച്ഛൻ എന്ന് വീണ്ടും സ്പീഡ് ചോദിക്കുകയായിരുന്നു. എന്നാൽ റൊണാൾഡോ നസാരിയോ അതിൽ നിന്നും ഒഴിഞ്ഞുമാറി.

വളരെ നിലവാരം കുറഞ്ഞ ചോദ്യമാണ് സ്പീഡിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. പക്ഷേ ഈ ചോദ്യത്തെ വളരെ പക്വതയോടു കൂടി റൊണാൾഡോ നസാരിയോ നേരിടുകയായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകനായ സ്പീഡ് അദ്ദേഹത്തെ നേരിട്ട് കണ്ടുമുട്ടുകയും ചെയ്തിട്ടുണ്ട്.അന്ന് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായ റിയാക്ഷൻ ഒക്കെ വലിയ രൂപത്തിൽ വൈറലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *