ക്രിസ്റ്റ്യാനോയും മെസ്സിയും എങ്ങനെയാണ് പ്രചോദനമാകുന്നത്? കെയ്ൻ പറയുന്നു.

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഇംഗ്ലീഷ് സൂപ്പർതാരമായ ഹാരി കെയ്ൻ ടോട്ടൻഹാമിനോട് വിട പറഞ്ഞത്.ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്കാണ് വലിയ തുക നൽകിക്കൊണ്ട് താരത്തെ സ്വന്തമാക്കിയത്.മികച്ച പ്രകടനമാണ് ക്ലബ്ബിൽ അദ്ദേഹം ഇപ്പോൾ നടത്തുന്നത്.5 ഗോളുകളും ഒരു അസിസ്റ്റും അദ്ദേഹം നേടി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിലും കെയ്ൻ ഗോൾ നേടിയിരുന്നു.

ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും എങ്ങനെയാണ് തനിക്ക് പ്രചോദനമാകുന്നത് എന്നത് മുപ്പതുകാരനായ കെയ്ൻ തുറന്നു പറഞ്ഞിട്ടുണ്ട്. അതായത് മെസ്സിയും റൊണാൾഡോയും ഈ പ്രായത്തിലും മികച്ച രീതിയിൽ കളിക്കുന്നുവെന്നും അത് വലിയൊരു പ്രചോദനമാണ് നൽകുന്നത് എന്നുമാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മെസ്സിയും റൊണാൾഡോയും അവരുടെ ഇരുപതുകളിൽ എങ്ങനെയായിരുന്നുവോ അതുപോലെതന്നെയാണ് 30 കളിലും ഉണ്ടായിരുന്നത്.ഏത് പ്രായത്തിലും മികച്ച പ്രകടനം നടത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. എനിക്കിപ്പോൾ 30 വയസ്സ് പൂർത്തിയായി കഴിഞ്ഞു.എന്റെ ശരീരം നന്നായി സൂക്ഷിക്കണം, എന്റെ മെന്റാലിറ്റി മികച്ച രീതിയിൽ നിലനിർത്തണം,എന്നാലാണ് എനിക്ക് സാധ്യമായ അത്രയും കാലം ഉയർന്ന ലെവലിൽ കളിക്കാൻ സാധിക്കുകയുള്ളൂ. ലയണൽ മെസ്സിയും റൊണാൾഡോയും എന്നെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതൊക്കെ സാധ്യമാണെന്ന് അവർ തെളിയിക്കുന്നു. ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളായ അവർ ഇരുവരും ഇപ്പോഴും തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. എന്റെ കരിയറിലെ ഫസ്റ്റ് ഹാഫ് മികച്ചതായിരുന്നു. സെക്കൻഡ് ഹാഫ് മികച്ചതാക്കണം ” ഇതാണ് കെയ്ൻ പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയും റൊണാൾഡോയും യൂറോപ്പിനോട് വിട പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. പക്ഷേ ഇന്റർ മയാമിക്ക് വേണ്ടി മെസ്സിയും അൽ നസ്റിന് വേണ്ടി റൊണാൾഡോയും തകർപ്പൻ പ്രകടനമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *