ക്രിസ്റ്റ്യാനോ,മെസ്സി എന്നിവരുടെ റെക്കോർഡുകൾ തകർത്ത് ഒഹ്റ്റാനി!

കായിക ലോകത്ത് ഏറ്റവും കൂടുതൽ ഇമ്പാക്റ്റുകൾ സൃഷ്ടിക്കുന്ന രണ്ട് ഇതിഹാസങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും. 2021ലാ യിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്ലേക്ക് എത്തിയത്. ഇത് ഫുട്ബോൾ ലോകം വളരെയധികം ആഘോഷിച്ച ഒരു തിരിച്ചു വരവായിരുന്നു.അന്ന് ഒരു പുതിയ റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കുകയും ചെയ്തിരുന്നു.

അതായത് 48 മണിക്കൂറിനുള്ളിൽ സ്പോർട്സ് ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ ജേഴ്സി എന്ന റെക്കോർഡ് ആയിരുന്നു റൊണാൾഡോ സ്വന്തമാക്കിയിരുന്നത്. എന്നാൽ റൊണാൾഡോയുടെ പേരിലുള്ള റെക്കോർഡ് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മറ്റൊരു സൂപ്പർതാരമായ ലയണൽ മെസ്സി തകർക്കുകയും ചെയ്തു. അതായത് മെസ്സി പിഎസ്ജി വിട്ടുകൊണ്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് വരികയായിരുന്നു. ഇത് വലിയ ചലനങ്ങളാണ് ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചത്. ലയണൽ മെസ്സിയുടെ ജേഴ്സികൾ വളരെ വേഗത്തിൽ വിറ്റഴിഞ്ഞു.ക്രിസ്റ്റ്യാനോയുടെ റെക്കോർഡ് തകർത്തുകൊണ്ട് ഒന്നാം സ്ഥാനം മെസ്സി സ്വന്തമാക്കുകയായിരുന്നു.

എന്നാൽ ഈ രണ്ട് താരങ്ങളെയും പുറകിലാക്കിക്കൊണ്ട് ഒരു താരം ഇപ്പോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.അതൊരു ഫുട്ബോൾ താരമല്ല, മറിച്ച് ബേസ്ബോൾ താരമാണ്. അതായത് പ്രമുഖ ബേസ് ബോൾ ടീമായ ലോസ് ആഞ്ചലസ് ഡോഡ്ജേഴ്സ് ജാപ്പനീസ് സൂപ്പർ താരമായ ഷോഹെയ് ഒഹ്റ്റാനിയെ പുതുതായി ടീമിലേക്ക് എത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ ജേഴ്സിയാണ് ചൂടപ്പം പോലെ വിറ്റു പോയത്. ഇന്ന് കായികലോകത്ത് 48 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ ജേഴ്സികൾ വിറ്റഴിഞ്ഞ താരം എന്ന റെക്കോർഡ് ഒഹ്റ്റാനിയുടെ പേരിലാണ് ഉള്ളത്. മെസ്സി രണ്ടാം സ്ഥാനത്തും റൊണാൾഡോ മൂന്നാം സ്ഥാനത്തുമാണുള്ളത്.

ഫനാറ്റിക്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിൽ വലിയ ജനപ്രീതിയുള്ള ഒരു ഗെയിമാണ് ബേസ് ബോൾ. ഏതായാലും ഈ റെക്കോർഡ് ഇനി ആരായിരിക്കും തകർക്കുക എന്നതാണ് കായികലോകം ഉറ്റുനോക്കുന്നത്.ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് ഏറെ റെക്കോർഡ് തകർക്കണമെങ്കിൽ തീർച്ചയായും അവർ ക്ലബ്ബ് മാറേണ്ടതുണ്ട്. അത് ഈ അടുത്ത കാലത്തൊന്നും സംഭവിക്കാൻ സാധ്യതയില്ല.

Leave a Reply

Your email address will not be published. Required fields are marked *