കൊറോണ: വൻതുക സംഭാവന നൽകി നെയ്മർ

കൊറോണ പ്രതിസന്ധിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ലോകത്തിന് ഫുട്ബോൾ ലോകത്ത് നിന്നും സഹായഹസ്തങ്ങൾ വർധിക്കുന്നു. പുതുതായി പിഎസ്ജിയുടെ ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറാണ് വൻതുക സംഭാവന ചെയ്തിരിക്കുന്നത്. ഏഴ് ലക്ഷത്തിഅൻപതിനായിരം പൗണ്ട് ആണ് നെയ്മർ സഹായമായി നൽകിയത്. ഐക്യരാഷ്ട്രസംഘടനയുടെ പോഷകസംഘടനായ യുനിസെഫിനാണ് നെയ്മർ സഹായം കൈമാറിയത്. ഈ തുക കൊറോണ രോഗബാധിതർക്ക് വേണ്ടിയായിരിക്കും ഉപയോഗിക്കുക.

രഹസ്യമായിട്ടായിരുന്നു നെയ്മർ ഈ തുക യുണിസെഫിന് കൈമാറിയിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ബ്രസീലിയൻ ടിവി ഷോ ആയ ഫോഫോകാലിസോണ്ടയിൽ വെച്ച് ഇത് പുറത്താവുകയായിരുന്നു. ഇതിന് മുൻപും നെയ്മർ സഹായഹസ്തങ്ങൾ ചെയ്തിരുന്നു. വീട്ടിലിരിക്കുന്നവർക്ക് നെയ്മർ കോമിക്സ് ഫ്രീ ആയി നൽകാൻ നെയ്മർ തീരുമാനിച്ചിരുന്നു. സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോയും മെസ്സിയും ഒരു മില്യൺ വീതം സംഭാവനചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *