കുതിപ്പ് തുടർന്ന് മെസ്സി, ഏറ്റവും കൂടുതൽ ബാലൺ ഡി’ഓർ നേടിയ താരങ്ങളെ അറിയാം!

തന്റെ കരിയറിലെ ഏഴാമത്തെ ബാലൺ ഡി’ഓറിലായിരുന്നു ലയണൽ മെസ്സി ഇന്നലെ മുത്തമിട്ടത്. ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ബാലൺ ഡി’ഓറുകൾ നേടിയ താരമെന്ന റെക്കോർഡ് മെസ്സി അരക്കിട്ടുറപ്പിക്കുകയും ചെയ്തു. മൂന്ന് പതിറ്റാണ്ടുകളിലായാണ് മെസ്സി 7 ബാലൺ ഡി’ഓറുകൾ സ്വന്തമാക്കിയിട്ടുള്ളത്.2009 മുതൽ തുടങ്ങിയ വേട്ട മെസ്സി ഇപ്പോഴും തുടരുന്നു എന്നുള്ളതാണ്.

2009,2010,2011,2012,2015,2019,2021എന്നീ വർഷങ്ങളിലാണ് മെസ്സി ബാലൺ ഡി’ഓറിൽ മുത്തമിട്ടിട്ടുള്ളത്. അതേസമയം രണ്ടാം സ്ഥാനത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.5 ബാലൺ ഡി’ഓറുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഏതായാലും ഏറ്റവും കൂടുതൽ ബാലൺ ഡി’ഓർ നേടിയ താരങ്ങളുടെ ലിസ്റ്റ് നമുക്കൊന്ന് പരിശോധിക്കാം.

Lionel Messi (7)

Cristiano Ronaldo (5)

Johan Cruyff (3)

Marco van Basten (3)

Michel Platini (3)

Franz Beckenbauer (2)

Ronaldo (2)

Alfredo Di Stefano (2)

Kevin Keegan (2)

Karl Heinz-Rummenigge (2)

Leave a Reply

Your email address will not be published. Required fields are marked *