കിരീടം ലക്ഷ്യമിട്ട് നെയ്മറും സംഘവും നാളെ ഇറങ്ങുന്നു
4 മാസങ്ങൾക്ക് ശേഷം PSG ഒരു ഔദ്യോഗിക മത്സരം കളിക്കാനിറങ്ങുന്നു. നാളെ നടക്കുന്ന കോപ ഡി ഫ്രാൻസിൻ്റെ ഫൈനലിൽ സെൻ്റ് എറ്റിനെയാണ് PSGയുടെ എതിരാളികൾ. മൂന്ന് സൗഹൃദ മത്സരങ്ങൾ കളിച്ച് കൃത്യമായ മുന്നൊരുക്കം നടത്തിയാണ് പാരിസ് സെൻ്റ് ജെർമൻ നാളെ കളത്തിലിറങ്ങുന്നത്. നെയ്മറും എംബപ്പേയും ഇക്കാർഡിയും അടങ്ങുന്ന സൂപ്പർ താര നിര സൗഹൃദ മത്സരങ്ങളിൽ കാണിച്ച മികവ് നാളെയും ആവർത്തിക്കപ്പെടുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
മത്സരത്തിൻ്റെ സമയവും വേദിയും

മത്സരത്തിൻ്റെ വേദിയും സമയവും: സ്റ്റേഡ് ഡി ഫ്രാൻസിൽ ഇന്ത്യൻ സമയം നാളെ രാത്രി ( മറ്റെനാൾ പുലർച്ചെ) 12:40നാണ് മത്സരം ആരംഭിക്കുക.
സാധ്യതാ ഇലവൻ

Prediction
മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം. എങ്കിലും PSGയുടെ സൂപ്പർ താര നിര 3 -1ന് സെൻ്റ് എറ്റിനെയെ പരാജയപ്പെടുത്തി കിരീടം ചൂടുമെന്നാണ് ഞങ്ങളുടെ പ്രവചനം.
വീഡിയോ റിപ്പോർട്ട് കാണാൻ താഴെ തന്നിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ.