കളത്തിനകത്തെയും പുറത്തേയും സ്വാതന്ത്ര്യം, മെസ്സി വിശദീകരിക്കുന്നു!
തന്റെ കരിയറിലെ ഏഴാമത്തെ ബാലൺ ഡി’ഓർ സ്വന്തമാക്കിയതിന് ശേഷം ലയണൽ മെസ്സി ഫ്രാൻസ് ഫുട്ബോളിന് ഒരു ഇന്റർവ്യൂ നൽകിയിരുന്നു. ഒരുപാട് കാര്യങ്ങളെക്കുറിച്ച് ഈ ഇന്റർവ്യൂവിൽ മെസ്സി സംസാരിച്ചിരുന്നു.
ഇതിലെ ഒരു ചോദ്യം താരത്തിന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആയിരുന്നു. താങ്കൾക്ക് ലഭിക്കുന്ന ഫ്രീഡം എന്താണ് എന്നായിരുന്നു മെസ്സിയോട് ചോദിക്കപ്പെട്ടത്.കളത്തിനകത്തും പുറത്തും തനിക്ക് ലഭിക്കുന്ന സ്വാതന്ത്രം മെസ്സി തുറന്നുപറയുകയും ചെയ്തു.മെസ്സിയുടെ വാക്കുകൾ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Lionel Messi on his freedom on the pitch: "I’ve always had the freedom to go where I want, without needing to stick to a position. Every manager I’ve had gave me this freedom to move where I felt the opposition could be attacked." (FF) https://t.co/jJBUabkV2C
— Get French Football News (@GFFN) December 6, 2021
” കളിക്കളത്തിൽ എനിക്ക് ഇഷ്ടമുള്ളിടത്തേക്ക് പോവാനുള്ള സ്വാതന്ത്ര്യം എനിക്ക് ലഭിച്ചിരുന്നു.എന്നെ ഒരു പൊസിഷനിൽ തളച്ചിട്ടിരുന്നില്ല.എതിരാളികളെ അറ്റാക്ക് ചെയ്യാൻ വേണ്ടി ഏത് സ്ഥലത്തേക്കും നീങ്ങാനുള്ള സ്വാതന്ത്ര്യം എനിക്ക് എല്ലാ പരിശീലകരും നൽകിയിരുന്നു. ഇനി കളത്തിന്റെ പുറത്തേക്ക് വന്നാൽ, എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഫ്രീഡം എന്റെ കുടുംബത്തോടൊപ്പവും ഭാര്യയോടൊപ്പവും കുട്ടികളോടൊപ്പവും ചിലവഴിക്കാൻ കഴിയുന്നു എന്നുള്ളതാണ്.അതിന് തന്നെയാണ് ഞാൻ എന്റെ അധികസമയവും ചിലവഴിക്കാറുള്ളത് ” മെസ്സി പറഞ്ഞു.
പരിശീലകർ നൽകിയ സ്വാതന്ത്ര്യം കൃത്യമായി ഉപയോഗിക്കാൻ കഴിഞ്ഞ താരമാണ് ലയണൽ മെസ്സി എന്നുള്ളത് വ്യക്തമാണ്. മാത്രമല്ല, മെസ്സി തന്റെ കുടുംബത്തെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നുള്ളതും ഈ വാക്കുകളിൽ നിന്നും വായിച്ചെടുക്കാൻ സാധിക്കും.