ഒരുമാസം പ്രായമുള്ള നെയ്മറുടെ മകളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം, മാതാപിതാക്കളെ ബന്ദിയാക്കി!

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ നിലവിൽ ബ്രസീലിൽ തന്നെയാണ് ഉള്ളത്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ദിവസങ്ങൾക്ക് മുന്നേയായിരുന്നു അദ്ദേഹത്തിന്റെ സർജറി വിജയകരമായി പൂർത്തിയാക്കിയത്. നിലവിൽ നെയ്മർ ബ്രസീലിൽ വിശ്രമ ജീവിതത്തിലാണുള്ളത്.

എന്നാൽ കഴിഞ്ഞ ദിവസം ഞെട്ടിപ്പിക്കുന്ന ഒരു വാർത്ത പുറത്തേക്ക് വന്നിട്ടുണ്ട്.ഗ്ലോബോ ഉൾപ്പെടെയുള്ള ബ്രസീലിയൻ മാധ്യമങ്ങൾ എല്ലാവരും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് നെയ്മറുടെ കാമുകിയും അദ്ദേഹത്തിന്റെ മകളുടെ അമ്മയുമായ ബ്രൂണ ബിയാൻകാർഡിയുടെ വീട്ടിലേക്ക് കഴിഞ്ഞ ദിവസം മോഷ്ടാക്കൾ അതിക്രമിച്ചു കയറിയിരുന്നു. അവരുടെ ലക്ഷ്യം നെയ്മറുടെ ഒരു മാസം മാത്രം പ്രായമുള്ള മകളെയും ബ്രൂണയേയും തട്ടിക്കൊണ്ടു പോവുക എന്നുള്ളതായിരുന്നു. ബ്രസീലിലെ സാവോ പോളോയിലുള്ള വീട്ടിലേക്കായിരുന്നു കൊള്ള സംഘം എത്തിയിരുന്നത്.

എന്നാൽ ആ സമയത്ത് ബ്രൂണയും നെയ്മറുടെ മകളായ മാവിയും വീട്ടിൽ ഇല്ലായിരുന്നു. എന്തെന്നാൽ മാവിയുടെ ഒന്നാം മാസം ആഘോഷിക്കുന്നതിനു വേണ്ടി അവർ നെയ്മറുടെ സുഹൃത്തിന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവർ രക്ഷപ്പെടുകയായിരുന്നു. എന്നാൽ വീട്ടിൽ ഉണ്ടായിരുന്ന ബ്രൂണയുടെ മാതാപിതാക്കളെ മോഷ്ടാക്കൾ ബന്ദിയാക്കുകയായിരുന്നു. എന്നാൽ അവർക്ക് ശാരീരികമായ ആക്രമണങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

ഇവരുടെ ലക്ഷ്യം നെയ്മറുടെ മോളെ തട്ടിക്കൊണ്ടുപോവുക എന്നതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടി കാണിക്കുന്നത്. മൂന്നുപേർ കാറിലാണ് എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാക്കുന്നുണ്ട്.മാത്രമല്ല വിലപിടിപ്പുള്ള പലതും വീട്ടിൽ നിന്ന് അവർ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഈ സംഭവം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.ഈ വിഷയത്തിൽ കുറ്റക്കാരനാണെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഏതായാലും അധികം വൈകാതെ തന്നെ കുറ്റക്കാരെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങൾ വളരെയധികം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു രാജ്യം കൂടിയാണ് ബ്രസീൽ.

Leave a Reply

Your email address will not be published. Required fields are marked *