ഒരാഴ്ചക്കിടെ രണ്ടാം കിരീടം ലക്ഷ്യമിട്ട് PSG, ഒരുക്കങ്ങൾ ഇങ്ങനെ
ഒരാഴ്ചക്കിടയിൽ രണ്ടാം കിരീടം ലക്ഷ്യം വെച്ച് PSG ഒരുങ്ങുകയാണ്. ഈ മാസം 24ന് കോപ്പ ഡി ഫ്രാൻസിൻ്റെ ഫൈനലിൽ സെൻ്റ് എറ്റിനെയെ ഏക പക്ഷീയമായ ഒരു ഗോളിന് വീഴ്ത്തി ചാമ്പ്യന്മാർമാരായ അവർ ഈ മാസം 31ന് കോപ ഡി ലാ ലിഗിൻ്റെ ഫൈനൽ കളിക്കാനിറങ്ങും. ഒളിംപിക് ലിയോണാണ് ഈ മത്സരത്തിലെ PSGയുടെ എതിരാളികൾ. സെൻ്റ് എറ്റിനെക്കെതിരെ വിജയഗോൾ നേടിയ സൂപ്പർ താരം നെയ്മറിൽ തന്നെയാണ് അവരുടെ പ്രതീക്ഷകളത്രയും, പ്രത്യേകിച്ച് കിലിയൻ എംബപ്പേ പരിക്കേറ്റ് കളത്തിന് പുറത്തായ സാഹചര്യത്തിൽ. അടുത്ത മാസം യുവേഫ ചാമ്പ്യൻസ് ലീഗ് പുനരാരംഭിക്കാനിരിക്കെ എംബപ്പേക്ക് പിണഞ്ഞ പരിക്ക് PSGക്ക് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ഒളിംപിക് ലിയോണിനെതിരായ മത്സരത്തിനായി PSG കൃത്യമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്.
🔛🗓️ The programme of the week!
— Paris Saint-Germain (@PSG_English) July 27, 2020
𝑭𝒊𝒏𝒂𝒍 of the @CoupeLigueBKT
🏆🆚 Lyon on 07/31 at 9:10p.m. (CEST)
🔴🔵#ICICESTPARIS pic.twitter.com/GCpzSfJg3K
PSG യുടെ ഈ ആഴ്ചയിലെ പ്രോഗ്രാം ഷെഡുകൾ താഴെ കൊടുക്കുന്നു:
- തിങ്കൾ : ട്രൈനിംഗ്
- ചൊവ്വ : ട്രൈനിംഗ്
- ബുധൻ : ട്രൈനിംഗ്
- വ്യാഴം : ട്രൈനിംഗ്, പ്രീ മാച്ച് പ്രസ് കോൺഫറൻസ്
- വെളളി: കോപ ഡി ലാ ലിഗ് ഫൈനൽ മത്സരം
- ശനി : ട്രൈനിംഗ്
- ഞായർ : വിശ്രമം