ഏറ്റവും കൂടുതൽ വരുമാനമുള്ള ഫുട്ബോൾ താരം മെസ്സി,കായികതാരങ്ങളിൽ രണ്ടാമത്!

ഈ സീസണിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാർസലോണ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് എത്തിയത്. എന്നാൽ പ്രതീക്ഷിച്ച രൂപത്തിൽ പിഎസ്ജിയിൽ തിളങ്ങാൻ മെസ്സിക്ക് സാധിച്ചിരുന്നില്ല.എന്നാൽ സാലറിയുടെയും വരുമാനത്തിന്റെയും കാര്യത്തിൽ മെസ്സിക്ക് യാതൊരുവിധ കോട്ടങ്ങളും തട്ടിയിട്ടില്ല എന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

ഈ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ ഫുട്ബോൾ താരം ലയണൽ മെസ്സി തന്നെയാണ്.122 മില്യൺ ഡോളറാണ് മെസ്സിയുടെ ഈ വർഷത്തെ വരുമാനം. സാലറിയിനത്തിൽ 72 മില്യൺ ഡോളറാണ് മെസ്സിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.50 മില്യൺ ഡോളറാണ് ബാക്കിയുള്ള സ്രോതസ്സുകളിൽ നിന്നും മെസ്സിക്ക് വരുമാനമായി ലഭിച്ചുകൊണ്ടിരിക്കുന്നത്.

കായികലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടിയ രണ്ടാമത്തെ താരവും ലയണൽ മെസ്സി തന്നെയാണ്.ബാസ്ക്കറ്റ് ബോൾ താരമായ ലെബ്രോൺ ജെയിംസാണ് ഒന്നാം സ്ഥാനത്ത്.126.9 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ഈ വർഷത്തെ വരുമാനം. പ്രമുഖ മാധ്യമമായ സ്പോട്ടിക്കോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേസമയം ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള രണ്ടാമത്തെ താരം സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോയാണ്.115 മില്യൺ ഡോളറാണ് CR7 ന്റെ ഈ വർഷത്തെ വരുമാനം.60 മില്യൺ ഡോളറാണ് സാലറിയായി കൊണ്ട് ക്രിസ്റ്റ്യാനോക്ക് ലഭിക്കുന്നത്.അതേസമയം മൂന്നാംസ്ഥാനത്ത് സൂപ്പർതാരമായ നെയ്മർ ജൂനിയറാണ്.103 മില്യൺ ഡോളറാണ് നെയ്മറുടെ ഈ വർഷത്തെ വരുമാനം.

കായിക ലോകത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള 100 പേരുടെ ലിസ്റ്റാണ് ഇവർ പുറത്തു വിട്ടിട്ടുള്ളത്. ഇതിൽ 13 ഫുട്ബോൾ താരങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *