ഏറ്റവും കൂടുതൽ ബാലൺ ഡി’ഓറുകൾ,പെലെയെ മറികടക്കാൻ മെസ്സിക്ക് വരുന്ന ബാലൺഡി’ഓർ നിർബന്ധം!

ലോകത്തെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ സമ്മാനിക്കുന്ന പുരസ്കാരമാണ് ബാലൺഡി’ഓർ.ഫുട്ബോൾ ലോകത്ത് ഈ പുരസ്കാരത്തിന് വലിയ സ്വീകാര്യതയാണ് കൽപ്പിക്കപ്പെടുന്നത്. സൂപ്പർ താരം ലയണൽ മെസ്സി ഏഴ് തവണയാണ് ബാലൺഡി’ഓർ തന്റെ കരിയറിൽ സ്വന്തമാക്കിയിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഉള്ള താരമായി പരിഗണിക്കപ്പെടുന്നതും ലയണൽ മെസ്സി തന്നെയാണ്.

പക്ഷേ ഔദ്യോഗിക കണക്കുകൾ അങ്ങനെയല്ല. ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ബാലൺഡി’ഓർ ഉള്ളത് നിലവിൽ രണ്ട് താരങ്ങൾക്കാണ്.ഒന്നാമത്തെ താരം ലയണൽ മെസ്സി തന്നെയാണ്,രണ്ടാമത്തെ താരം ബ്രസീലിയൻ ഇതിഹാസമായ പെലെയാണ്. രണ്ടുപേരും 7 തവണയാണ് ബാലൺഡി’ഓർ നേടിയിട്ടുള്ളത്.ഇങ്ങനെ പറയാൻ വ്യക്തമായ ഒരു കാരണവുമുണ്ട്.

1956 ലാണ് യഥാർത്ഥത്തിൽ ബാലൺഡി’ഓർ പുരസ്കാരങ്ങൾ സമ്മാനിക്കാൻ തുടങ്ങിയത്. പക്ഷേ 1995 വരെ ഈ മാഗസിൻ യൂറോപ്പിന് പുറത്തുള്ള താരങ്ങളെ ഈ അവാർഡിനു വേണ്ടി പരിഗണിച്ചിരുന്നില്ല. 1996 മുതലാണ് സൗത്ത് അമേരിക്കൻ താരങ്ങളെ ഇവർ പരിഗണിച്ച് തുടങ്ങിയത്. അതുകൊണ്ടുതന്നെ അന്ന് പെലെക്ക് ഈ പുരസ്കാരങ്ങൾ നൽകാൻ ഫ്രാൻസ് ഫുട്ബോൾ മാഗസിന് കഴിഞ്ഞിരുന്നില്ല.

പക്ഷേ അവർ തന്നെ പിന്നീട് ഈ തെറ്റ് തിരുത്തുകയും ചെയ്തു. 2016ൽ ഫ്രാൻസ് ഫുട്ബോൾ ഇന്റർനാഷണൽ റീ ഇവാലുവേഷൻ സംഘടിപ്പിച്ചിരുന്നു. അങ്ങനെ ഈ ബ്രസീലിയൻ ഇതിഹാസത്തിന് ഏഴ് ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഇവർ ഔദ്യോഗികമായി കൊണ്ട് നൽകുകയായിരുന്നു.1958, 1959, 1960, 1961, 1963, 1964, 1970 എന്നീ വർഷങ്ങളിലെ ബാലൺഡി’ഓർ ജേതാവായി കൊണ്ട് ഇവർ പെലെയെ പ്രഖ്യാപിച്ചു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ബാലൺഡി’ഓറും പെലെക്ക് തന്നെയായിരുന്നു നൽകപ്പെട്ടിരുന്നത്.

ഇങ്ങനെയാണ് ഈ ബ്രസീലിയൻ ഇതിഹാസത്തിന് ഏഴ് ബാലൺഡി’ഓർ പുരസ്കാരങ്ങൾ ഉള്ളത്.പക്ഷേ ഇത്തവണ ലയണൽ മെസ്സിക്കാണ് ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്. അതായത് എട്ടാമത്തെ ബാലൺഡി’ഓർ നേടുന്നതോടുകൂടി ലയണൽ മെസ്സി ഒഫീഷ്യലായി കൊണ്ട് ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ബാലൺഡി’ഓർ നേടിയ താരമായി മാറും.

Leave a Reply

Your email address will not be published. Required fields are marked *