ഏറ്റവും കൂടുതൽ ഫേക്ക് ഫോളോവേഴ്സുള്ളത് ക്രിസ്റ്റ്യാനോക്ക്,തൊട്ടുപിറകില്‍ മെസ്സി,കണക്കുകൾ അറിയാം!
ഫുട്ബോൾ ലോകത്ത് എന്ന് മാത്രമല്ല, ഇൻസ്റ്റഗ്രാമിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള വ്യക്തി അത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 618 മില്യൺ ഫോളോവേഴ്സാണ് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഉള്ളത്. അദ്ദേഹത്തെ ഇക്കാര്യത്തിൽ മറികടക്കാൻ ഭൂമിയിലെ ഒരു മനുഷ്യനും സാധിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. അത്രയും വലിയ ബ്രാൻഡാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
എന്നാൽ ഏറ്റവും കൂടുതൽ ഫെയ്ക്ക് ഫോളോവേഴ്സ് ഉള്ളതും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് തന്നെയാണ്. അദ്ദേഹത്തിന്റെ 618 മില്യൺ ഫോളോവേഴ്സിൽ 150 മില്യൺ ഫോളോവേഴ്സും വ്യാജ അക്കൗണ്ടുകളാണ്.24.33%വരും ഇത്. അതേസമയം ലയണൽ മെസ്സിയും ഒട്ടും മോശക്കാരനല്ല.497 മില്യൺ ഫോളോവേഴ്സ് ഉള്ള മെസ്സിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 121 മില്യൺ ഫോളോവേഴ്സും വ്യാജമാണ്.24.37 ശതമാനം വരും ഇത്. അതായത് ശതമാനത്തിന്റെ കാര്യത്തിൽ മെസ്സിയാണ് മുന്നിൽ.
ഈ ഫെയ്ക്ക് ഫോളോവേഴ്സ് കാരണം £361,931 പൗണ്ട് സമ്പാദിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സാധിക്കുന്നുണ്ട്. അതേസമയം ലയണൽ മെസ്സി £274,938 സമ്പാദിക്കുന്നുണ്ട്. നെയ്മർ ജൂനിയർക്കും വലിയ രൂപത്തിലുള്ള ഫെയ്ക്ക് ഫോളോവേഴ്സ് ഉണ്ട്. ഫുട്ബോൾ ലോകത്ത് ആദ്യ 10 സ്ഥാനങ്ങളിൽ വരുന്നവരുടെ കണക്കുകൾ ഇങ്ങനെയാണ്.

ടിക്കറ്റ് ഗം എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ക്രെഡിബിലിറ്റി ടൂൾ ആയ മൊഡാഷ് ഡോട്ട് ഐഒ ഉപയോഗിച്ചുകൊണ്ടാണ് ഈ വ്യാജ ഫോളോവേഴ്സുകളെ അവർ കണ്ടെത്തിയിട്ടുള്ളത്.