എൻഡ്രിക്കിനെതിരെയുള്ള ട്രോൾ വീഡിയോ,നെയ്മറുടെ കമന്റ് വൈറൽ!
ബ്രസീലിയൻ യുവ പ്രതിഭയായ എൻഡ്രിക്ക് നിലവിൽ റയൽ മാഡ്രിഡിന്റെ താരമാണ്.ഈയിടെ താരം നൽകിയ അഭിമുഖം വലിയ രൂപത്തിൽ വൈറലായിരുന്നു. നെയ്മറോ ബെല്ലിങ്ങ്ഹാമോ എന്ന ചോദ്യത്തിന് ബെല്ലിങ്ങ്ഹാം എന്നാണ് എൻഡ്രിക്ക് മറുപടി നൽകിയത്. ഇത് ബ്രസീലിയൻ ആരാധകരെ പ്രത്യേകിച്ച് നെയ്മർ ആരാധകരെ വല്ലാതെ ദേഷ്യം പിടിപ്പിച്ചിരുന്നു. മാത്രമല്ല തിയാഗോ സിൽവയും റാഫിഞ്ഞയും അടക്കമുള്ള പല പ്രമുഖരും ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
ഇഷ്ടപ്പെട്ട 5 താരങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിലും നെയ്മർ ജൂനിയറോ ബ്രസീലിയൻ ഇതിഹാസങ്ങളോ ഇല്ലായിരുന്നു. മറിച്ച് പുഷ്ക്കാസും ബോബി ചാൾട്ടനുമൊക്കെയായിരുന്നു ഉണ്ടായിരുന്നത്. ഇതും വലിയ പരിഹാസങ്ങൾക്ക് കാരണമായി. ഏതായാലും ഈ വിഷയത്തിൽ ബ്രസീലിലെ പ്രമുഖ ഇൻഫ്ലുവൻസറായ നെഗ്രറ്റേ ഒരു ട്രോൾ വീഡിയോ ഇറക്കിയിരുന്നു. വീഡിയോ ഇപ്പോൾ വളരെയധികം വൈറലാണ്.എൻഡ്രിക്കിനെ പരിഹസിച്ചു കൊണ്ടുള്ള ഒരു വീഡിയോ ആയിരുന്നു ഇത്.
അതായത് നെഗ്രറ്റേയും സുഹൃത്തുക്കളും ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുകയാണ്. ഭക്ഷണം കൊണ്ടുവരുന്ന വെയിറ്ററോട് നെഗ്രറ്റേ ഒരു ചോദ്യം ചോദിക്കുകയാണ്. നെയ്മർ ഓർ ബെല്ലിങ്ങ്ഹാം എന്നാണ് ചോദ്യം. വെയ്റ്റർ ബെല്ലിങ്ങ്ഹാം എന്ന് പറയുന്നു. ഇതോടെ നെഗ്രറ്റേയും സുഹൃത്തുക്കളും റസ്റ്റോറന്റിൽ ഉള്ള ബാക്കി എല്ലാ ആളുകളും എണീറ്റ് പോകുന്നതാണ് വീഡിയോയിലുള്ളത്.വളരെ രസകരമായ രീതിയിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
ഇത് ശ്രദ്ധ നേടിയിരിക്കുന്നത് നെയ്മർ ജൂനിയറുടെ കമന്റ് വന്നപ്പോഴാണ്. ചിരിക്കുന്ന ഇമോജികളാണ് നെയ്മർ പങ്കുവെച്ചിട്ടുള്ളത്. 6 ലാഫിങ് ഇമോജികൾക്കൊപ്പം കമോൺ മാൻ എന്ന കമന്റും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്.ഇതിപ്പോൾ വളരെ വൈറലാണ്.ഈ ട്രോൾ വീഡിയോ നെയ്മർ ജൂനിയർ വല്ലാതെ ആസ്വദിച്ചിട്ടുണ്ട് എന്നുള്ളത് സാരം. ഏതായാലും നെയ്മറിന് മുകളിൽ ബെല്ലിങ്ങ്ഹാമിനെ എൻഡ്രിക്ക് ഇപ്പോൾ പുലിവാല് പിടിച്ചു എന്ന് തന്നെ പറയാം.