എംബപ്പെയും വിനീഷ്യസും തമ്മിൽ കടുത്ത പോരാട്ടം,ലോകത്തിലെ ഏറ്റവും മൂല്യമേറിയ പത്ത് താരങ്ങളെ അറിയാം!

ഫുട്ബോൾ ലോകത്തെ ഏറ്റവും മൂല്യമേറിയ താരങ്ങളുടെ പുതുക്കിയ ലിസ്റ്റ് പ്രമുഖ മാധ്യമമായ CIES ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്.പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർ താരമായ കിലിയൻ എംബപ്പെ തന്നെയാണ് ഒന്നാം സ്ഥാനത്തുള്ളത്.205.6 മില്യൺ യുറോയാണ് എംബപ്പെയുടെ നിലവിലെ മൂല്യം.എംബപ്പെയുടെ ഒന്നാം സ്ഥാനത്തിന് കുറച്ചെങ്കിലും ഭീഷണി ഉയർത്തുന്നത് റയലിന്റെ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറാണ്.185.3 മില്യൺ യൂറോയാണ് നിലവിൽ താരത്തിന്റെ മൂല്യം.ഈ സീസണിലെ മിന്നുന്ന പ്രകടനത്തിന്റെ ഫലമായി കൊണ്ട് വിനീഷ്യസിന്റെ മൂല്യം വലിയ രൂപത്തിൽ കുതിച്ചുയരുകയായിരുന്നു.

അതേസമയം ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ മൂല്യമുള്ള സെന്റർ ബാക്ക് റൂബൻ ഡയസാണ്.110 മില്യൺ യുറോയാണ് താരത്തിന്റെ വാല്യൂ. ഏറ്റവും കൂടുതൽ മൂല്യമുള്ള ഗോൾകീപ്പർ,അത് ഡോണ്ണാരുമയാണ്.74 മില്യൺ യുറോയാണ് താരത്തിന്റെ മൂല്യം.ഫുൾ ബാക്കുമാരിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ട്രന്റ് അലക്സാണ്ടർ അർണോൾഡാണ്.87 മില്യൺ യൂറോയാണ് താരത്തിന്റെ മൂല്യം. മധ്യനിരക്കാരിൽ ഒന്നാം സ്ഥാനത്തുള്ളത് പെഡ്രിയാണ്.135 മില്യൺ യുറോയാണ് താരത്തിന്റെ മൂല്യം.

അതേസമയം സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ ജൂനിയർ എന്നിവർക്കൊന്നും ലിസ്റ്റിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ഏതായാലും ആദ്യ പത്ത് സ്ഥാനങ്ങളിൽ ഉള്ള താരങ്ങളെ നമുക്കൊന്ന് പരിശോധിക്കാം.

• 1) €205.6M Kylian Mbappe
• 2) €185.3M Vinicius Jr.
• 3) €152.6M Erling Haaland
• 4) €135.1M Pedri Gonzalez
• 5) €133.7M Jude Bellingham
• 6) €124M Phil Foden
• 7) €112.5M Frenkie De Jong
• 8) €110M Luis Diaz
• 9) €109.6M Ruben Dias
• 10) €109.5M Ferran Torres

ഇവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *