ഇത്തവണത്തെ ബാലൺ ഡി’ഓർ മെസ്സിക്ക് തന്നെ, കണ്ടെത്തലുമായി പോർച്ചുഗീസ് മാധ്യമം!

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് ഫ്രാൻസ് ഫുട്ബോൾ നൽകുന്ന ബാലൺ ഡി’ഓർ പുരസ്‌കാരം ഈ വരുന്ന നവംബർ 29-ആം തിയ്യതിയാണ് സമ്മാനിക്കപ്പെടുക. സൂപ്പർ താരം ലയണൽ മെസ്സി ഏഴാമത്തെ ബാലൺ ഡി’ഓർ സ്വന്തമാക്കുമോ അതോ റോബർട്ട്‌ ലെവന്റോസ്‌ക്കി കന്നി ബാലൺ ഡി’ഓറിൽ മുത്തമിടുമോ എന്നാണ് ആരാധകർക്കറിയേണ്ടത്. കൂടാതെ ജോർഗീഞ്ഞോ, കാന്റെ, കരിം ബെൻസിമ എന്നിവരുടെ പേരുകളൊക്കെ മുഴങ്ങി കേൾക്കുന്നുണ്ട്.

ഏതായാലും ഇതിന് മുന്നോടിയായുള്ള 30 അംഗ ലിസ്റ്റിൽ ഈ സൂപ്പർ താരങ്ങൾ എല്ലാവരും ഉൾപ്പെട്ടിരുന്നു. കൂടാതെ ജേണലിസ്റ്റുകൾക്ക്‌ വോട്ട് ചെയ്യാനുള്ള സമയപരിധി അവസാനിക്കുകയും ചെയ്തിരുന്നു.

ഏതായാലും ഇത്തവണത്തെ ബാലൺ ഡി’ഓർ പുരസ്‌കാരം മെസ്സി തന്നെ നേടുമെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കുകയാണിപ്പോൾ പോർച്ചുഗീസ് മാധ്യമമായ RTP SPORT. ഇവരെ ഉദ്ധരിച്ചു കൊണ്ട് ഫ്രഞ്ച് മാധ്യമമായ കനാൽ സപ്പോട്ടേഴ്സും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതായത് മെസ്സിക്ക് ബാലൺ ഡി’ഓർ ലഭിക്കുമെന്നുള്ള കാര്യം ഫ്രാൻസ് ഫുട്ബോൾ മെസ്സിയെ അറിയിച്ചു കഴിഞ്ഞു എന്നും പതിവ് പോലെ മെസ്സി ഇന്റർവ്യൂ അനുവദിച്ചു എന്നുമാണ് ഈ പോർച്ചുഗീസ് മാധ്യമം അവകാശപ്പെടുന്നത്. എന്നാൽ ഇതിൽ കൂടുതൽ ആധികാരികത ഇതിന് ലഭിച്ചിട്ടില്ല.

ഏതായാലും പലരും മെസ്സിക്ക് തന്നെയാണ് സാധ്യതകൾ കാണുന്നത്. പക്ഷേ ലെവന്റോസ്ക്കിയുടെ ഈ വർഷത്തെ കണക്കുകളും അത്ഭുതകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *