ഇത്തവണത്തെ ബാലൺ ഡി’ഓർ ആർക്ക് നൽകണം? മെസ്സിയുടെ ഉത്തരം ഇതാ!

കഴിഞ്ഞ വർഷം മികച്ച പ്രകടനമായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി നടത്തിയിരുന്നത്. അർജന്റീനക്ക് കോപ്പ അമേരിക്ക കിരീടം നേടി കൊടുക്കാൻ കഴിഞ്ഞ വർഷം മെസ്സിക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി’ഓർ പുരസ്കാരം നേടിയിരുന്നത് ലയണൽ മെസ്സിയായിരുന്നു.

എന്നാൽ ഈ വർഷത്തെ ബാലൺ ഡി’ഓർ പുരസ്കാരം ആർക്ക് നൽകണമെന്നുള്ള ചോദ്യം മെസ്സിയോട് ചോദിക്കപ്പെട്ടിരുന്നു. റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് സൂപ്പർതാരമായ കരിം ബെൻസിമയാണ് ഈ വർഷത്തെ ബാലൺ ഡി’ഓർ പുരസ്കാരം അർഹിക്കുന്നത് എന്നാണ് മെസ്സി പറഞ്ഞിട്ടുള്ളത്. പുതുതായി അർജന്റൈൻ മാധ്യമമായ TYC സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മെസ്സി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ വർഷം വ്യക്തമായി ഒരു കാൻഡിഡേറ്റ് മാത്രമാണുള്ളത്. അത് കരീം ബെൻസിമയാണ്. അക്കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല എന്നാണ് ഞാൻ കരുതുന്നത്. ബെൻസിമയെ സംബന്ധിച്ചെടുത്തോളം ഇതൊരു അത്ഭുതകരമായ സീസണാണ്. ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തോടെ കൂടിയാണ് അദ്ദേഹം ഈ സീസൺ അവസാനിപ്പിച്ചത്. പ്രീക്വാർട്ടർ മുതൽ അദ്ദേഹമായിരുന്നു ടീമിന്റെ അഭിവാജ്യഘടകം. ഈ വർഷം ആരാണ് ബാലൺ ഡി’ഓറിനർഹൻ എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല എന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് മെസ്സി പറഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *