ഇതിലും ഭേദം ഫോർമേഷൻ 1-10 ആക്കുന്നതായിരുന്നു: ഫിഫ ഇലവനെ പരിഹസിച്ച് കസിയ്യസ്!

കഴിഞ്ഞ ദിവസമായിരുന്നു ഫിഫ തങ്ങളുടെ ബെസ്റ്റ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിയാണ് സ്വന്തമാക്കിയത്. എന്നാൽ ഇക്കാര്യത്തിൽ പലവിധ വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. ലയണൽ മെസ്സിയുടെ അർഹതയെ ചോദ്യം ചെയ്തുകൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്.

അതുപോലെതന്നെ ഫിഫയുടെ ബെസ്റ്റ് ഇലവനിലും വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.1-3-3-4 ഫോർമേഷനിലായിരുന്നു ഫിഫയുടെ ബെസ്റ്റ് ഇലവൻ ഉണ്ടായിരുന്നത്. മുന്നേറ്റ നിരയിൽ മെസ്സി,എംബപ്പേ,ഹാലന്റ്,വിനീഷ്യസ് എന്നിവരായിരുന്നു ഇടം നേടിയിരുന്നത്. അതേസമയം മധ്യനിരയിൽ റോഡ്രിക്ക് സ്ഥാനമുണ്ടായിരുന്നില്ല.റോഡ്രിയെ ഒഴിവാക്കിയത് മുന്നേറ്റ നിരയിൽ ലയണൽ മെസ്സിയെ ഉൾപ്പെടുത്താൻ വേണ്ടിയാണ് എന്നുള്ള ആരോപണങ്ങൾ വളരെ ശക്തമാണ്. ഇതിനിടെ ഈ ഫോർമേഷനെ പരിഹസിച്ചു കൊണ്ട് റയൽ മാഡ്രിഡിന്റെ സ്പാനിഷ് ഇതിഹാസമായ കസിയ്യസ് രംഗത്ത് വന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

1-3-3-4.. ഇതൊരു ലോട്ടറി നമ്പറല്ല,ഏതെങ്കിലും ഒരു രാജ്യത്തിന്റെ ടെലിഫോൺ കോഡ് അല്ല. എന്റെ ഐഫോണിലെ നമ്പറുകൾ അല്ല ഇത്, ഇത് പുതിയ ഫുട്ബോൾ ഗെയിം സിസ്റ്റം ആണ്.ഇനി നിങ്ങൾ അടുത്ത ബെസ്റ്റ് ഇലവൻ ഉണ്ടാക്കുമ്പോൾ,1-10 എന്ന ഫോർമേഷനിൽ ഉണ്ടാക്കിക്കോളൂ.അതാണ് ഭേദം ” ഇതാണ് ഐക്കർ കസിയ്യസ് തന്റെ ട്വിറ്ററിൽ എഴുതിയിട്ടുള്ളത്.

അതായത് അസന്തുലിതമായ ഫോർമേഷനെ വിമർശിക്കുകയാണ് കസിയ്യസ് ചെയ്തിട്ടുള്ളത്. ലയണൽ മെസ്സിക്ക് വേണ്ടി ഫോർമേഷനിൽ മാറ്റങ്ങൾ വരുത്തി എന്നാണ് സോഷ്യൽ മീഡിയയിൽ ചിലർ ആരംഭിക്കുന്നത്. ഏതായാലും കഴിഞ്ഞ സീസണിൽ സകലതും സ്വന്തമാക്കിയ റോഡ്രിക്ക് സ്ഥാനം ലഭിക്കാത്തത് ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *