ആരാധകരുടെ മനം നിറച്ച് വീണ്ടും PSGയുടെ ഗോൾ വർഷം
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ PSGക്ക് ജയം. എതിരാ ല്ലാത്ത 7 ഗോളുകൾക്ക് ബെൽജിയൻ ക്ലബ്ബ് വാസ്ലാൻ്റ് ബെവെറെനെയാണവർ പരാജയപ്പെടുത്തിയത്. PSGക്ക് വേണ്ടി ചോപ്പോ മോട്ടിംഗ് ഇരട്ട ഗോളുകളും നെയ്മർ, ഇക്കാർഡി, എംബപ്പേ, എംബേ സോ എന്നിവർ ഒരോ ഗോളുകളും നേടി. ശേഷിക്കുന്ന ഗോൾ വാസ്ലാൻ്റ് ബെവെറെൻ താരം വ്യുകോട്ടിച്ചിൻ്റെ ഓൺ ഗോളായിരുന്നു.
A full team effort on a Friday evening from Paris.#PSGWBE pic.twitter.com/hyOEHqXkvP
— Paris Saint-Germain (@PSG_English) July 17, 2020
പാർക്ക് ഡി പ്രിൻസസിൽ നടന്ന മത്സരത്തിൽ PSGയുടെ സർവ്വാധിപത്യമായിരുന്നു. എങ്കിലും ആദ്യ ഇരുപത് മിനുട്ട് ഗോളുകൾ പിറന്നില്ല. ഇരുപത്തൊന്നാം മിനുട്ടിൽ വ്യുകോട്ടിച്ചിൻ്റെ ഓൺ ഗോളിലാണ് PSG ലീഡെടുക്കുന്നത്.പിന്നീട് 28, 47 മിനുട്ടുകളിൽ പെനാൽൽറ്റികൾ ലക്ഷ്യത്തിലെത്തിച്ച് നെയ്മറും മൗറോ ഇക്കാർഡിയും ലീഡുയർത്തി. അറുപതാം മിനുട്ടിലാണ് എംബപ്പേ ഗോൾ നേടിയത്. തുടർന്ന് തുടർന്ന് 65, 66 മിനുട്ടുകളിൽ ഗോളുകൾ നേടിയ ചോപ്പോ മോട്ടിംഗ് സ്കോർ 6-0 ആക്കി ഉയർത്തി. ഒടുവിൽ തൊണ്ണൂറാം മിനുട്ടിൽ എംബെ സൊ കൂടി ലക്ഷ്യം കണ്ടതോടെ എതിരില്ലാത്ത 7 ഗോളുകൾക്ക് PSG വിജയിച്ചു കയറി. PSGയുടെ അടുത്ത സൗഹൃദ മത്സരം സ്കോട്ടിഷ് ക്ലബ്ബ് കെൽറ്റിക്കിനെതിരെ ഈ മാസം 21നാണ്.
വീഡിയോ റിപ്പോർട്ട് കാണാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ