അർജന്റീനയുടെ ബൊക്കയെ വീഴ്ത്തി, ലാറ്റിനമേരിക്കയുടെ രാജാക്കന്മാരായി ബ്രസീലിന്റെ ഫ്ലുമിനൻസ്.
സൗത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗാണ് കോപ്പ ലിബർട്ടഡോറസ്.സൗത്ത് അമേരിക്കൻ ശക്തികളായ അർജന്റീനയുടെയും ബ്രസീലിന്റെയും ക്ലബ്ബുകളാണ് പ്രധാനമായും ഈ കിരീടത്തിന് വേണ്ടി പോരടിക്കാറുള്ളത്. ഇത്തവണ കോപ ലിബർട്ടഡോറസ് ബ്രസീൽ സ്വന്തമാക്കി കഴിഞ്ഞു. ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസാണ് കിരീടം നേടിയിരിക്കുന്നത്.
മാരക്കാനയിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഫ്ലൂമിനൻസ് വിജയിച്ചത്.അർജന്റൈൻ വമ്പൻമാരായ ബൊക്ക ജൂനിയേഴ്സിനെയാണ് അവർ പരാജയപ്പെടുത്തിയിട്ടുള്ളത്. ബ്രസീലിന്റെ ഇപ്പോഴത്തെ പരിശീലകനായ ഫെർണാണ്ടോ ഡിനിസ് തന്നെയാണ് ഫ്ലുമിനൻസിന്റെയും പരിശീലകൻ.മാഴ്സെലോ അടങ്ങുന്ന നിരയാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കോപ ലിബർട്ടഡോറസ് സ്വന്തമാക്കിയിട്ടുള്ളത്.
🏆✨ Marcelo wins Copa Libertadores with Fluminense… after becoming the most decorated Real Madrid player of all-time with 25 titles.
— Fabrizio Romano (@FabrizioRomano) November 4, 2023
Legend! 😮💨🇧🇷 pic.twitter.com/6shhsiABQu
മത്സരത്തിന്റെ 36ആം മിനിറ്റിൽ ഫ്ലൂമിനൻസ് ലീഡ് എടുക്കുകയായിരുന്നു. അവരുടെ സൂപ്പർതാരമായ ജർമ്മൻ കാനോയാണ് ഗോൾ നേടിയത്.എന്നാൽ 72ആം മിനുട്ടിൽ ബൊക്ക ജൂനിയേഴ്സ് തിരിച്ചടിച്ചു.ഇതോടെ മത്സരം അധിക സമയത്തേക്ക് നീങ്ങി. എന്നാൽ സൂപ്പർ സബ് ആയിക്കൊണ്ട് എത്തിയ ജോൺ കെന്നഡി ഫ്ലുമിനൻസിന്റെ വിജയഗോൾ നേടുകയായിരുന്നു. ഇതോടെ അവർ കിരീടം സ്വന്തമാക്കുകയായിരുന്നു.