അവർക്ക്‌ പണമാണ് പ്രധാനം : യുവേഫക്കും ഫിഫക്കുമെതിരെ ആഞ്ഞടിച്ച് കോർട്ടുവ!

യുവേഫ നേഷൻസ് ലീഗിന്റെ മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബെൽജിയം ഇറ്റലിയോട് പരാജയപ്പെട്ടത്. ഇതോടെ നാലാം സ്ഥാനവുമായി ബെൽജിയത്തിന് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. എന്നാൽ ഈയൊരു മത്സരത്തിന് ശേഷം യുവേഫക്കെതിരെയും ഫിഫക്കെതിരെയും രൂക്ഷവിമർശനങ്ങൾ ഉയർത്തിയിരിക്കുകയാണ് ബെൽജിയം ഗോൾകീപ്പറായ തിബൗട്ട് കോർട്ടുവ.യുവേഫയും ഫിഫയും താരങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും അവർക്ക് പണം മാത്രമാണ് പ്രധാനം എന്നാണ് കോർട്ടുവ അറിയിച്ചത്. തുടർച്ചയായി മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തതിന്റെ രോഷത്തിലാണ് ഇത്തരത്തിലുള്ള പ്രസ്താവന റയൽ കീപ്പർ നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഈയൊരു മത്സരം പണത്തിനു വേണ്ടി മാത്രം സംഘടിപ്പിച്ചതാണ്.യുവേഫക്ക്‌ ഒരു എക്സ്ട്രാ പണം ലഭിക്കാൻ വേണ്ടി ഞങ്ങൾ ഈ മത്സരം കളിക്കേണ്ടി വന്നത്. തീർച്ചയായും ഇതേ മികച്ച ഒരു മത്സരമായിരുന്നു. ആരോട് ചോദിച്ചാലും അവർ ഈ മത്സരം കളിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് മാത്രമേ പറയുകയുള്ളൂ.പക്ഷേ ഞങ്ങൾക്ക്‌ ഒരുപാട് മത്സരങ്ങൾ നിരന്തരം കളിക്കേണ്ടി വരുന്നു.ഇത്‌ ഞങ്ങൾക്ക്‌ പരിക്കേൽക്കാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്.ആരും താരങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. ഒരു നീളമേറിയ സീസണിന് ശേഷമാണ് നിങ്ങൾക്ക് നേഷൻസ് ലീഗ് കളിക്കേണ്ടി വരുന്നത്.12 മാസത്തിനിടെ കേവലം രണ്ടാഴ്ച്ച മാത്രമാണ് നിങ്ങൾക്ക്‌ ഹോളിഡേ ലഭിക്കുന്നത്. ഇതൊന്നും മതിയായ ഒരു കാര്യമല്ല ” ഇതാണ് കോർട്ടുവ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *