അമാനുഷികൻ,അന്യഗ്രഹ ജീവി : ലയണൽ മെസ്സിയെ കുറിച്ച് ബ്രസീലിയൻ താരം പറയുന്നു.

സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോഴും മികച്ച രീതിയിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഖത്തർ വേൾഡ് കപ്പ് നേടിയതിനു ശേഷം അദ്ദേഹം യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചിരുന്നു. ഇന്റർ മയാമിയിൽ എത്തിയ മെസ്സി അവിടെയും തകർപ്പൻ പ്രകടനം തുടരുകയാണ്.16 ഗോളുകളിൽ പങ്കാളിത്തം വഹിക്കാൻ മെസ്സിക്ക് കഴിഞ്ഞു.

നേരത്തെ ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഗാൻസോ.ബ്രസീലിയൻ ക്ലബ്ബായ ഫ്ലൂമിനൻസിനു വേണ്ടിയാണ് അദ്ദേഹം ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ലയണൽ മെസ്സിയെ കുറിച്ച് ഒരുപാട് കാര്യം ഇദ്ദേഹം പറഞ്ഞിട്ടുണ്ട്. മെസ്സി ഒരു അമാനുഷികനാണെന്നും അന്യഗ്രഹജീവിയാണ് എന്നുമാണ് ഗാൻസോ പറഞ്ഞിട്ടുള്ളത്. ഫിഫയുടെ ഒഫീഷ്യൽ വെബ്സൈറ്റിനോട് സംസാരിക്കുകയായിരുന്നു ഈ ബ്രസീലിയൻ താരം.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇപ്പോഴത്തെ മാഞ്ചസ്റ്റർ സിറ്റിയെക്കാൾ മികച്ചതായിരുന്നു 2011ൽ ഞങ്ങൾ സാന്റോസ് നേരിട്ട ബാഴ്സലോണ ടീം. കാരണം വളരെ മികച്ച ഒരു സ്റ്റാർട്ടിങ് ഇലവൻ അവർക്ക് ഉണ്ടായിരുന്നു. മാത്രമല്ല അവരോടൊപ്പം അമാനുഷികനായ മെസ്സിയും ഉണ്ടായിരുന്നു.ലോക ഫുട്ബോളിലെ ജീനിയസാണ് ലയണൽ മെസ്സി.തീർച്ചയായും അദ്ദേഹത്തെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.ലയണൽ മെസ്സി ഇപ്പോഴും വികാസം പ്രാപിച്ചു വരികയാണ്.ഓരോ വർഷം കൂടുന്തോറും അദ്ദേഹത്തിന്റെ പ്രകടനം മെച്ചപ്പെട്ട് മെച്ചപ്പെട്ടു വരുന്നു. ലയണൽ മെസ്സിയെ അടുത്ത് കാണാനാവുക എന്നത് തന്നെ ഒരു പ്രിവിലേജ് ആണ്. മെസ്സി ഒരു അന്യഗ്രഹ ജീവി തന്നെയാണ് ” ഇതാണ് ഗാൻസോ പറഞ്ഞിരുന്നത്.

ബാഴ്സലോണയും സാന്റോസും തമ്മിൽ ക്ലബ്ബ് വേൾഡ് കപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് സാന്റോസിനോടൊപ്പം ഉണ്ടായിരുന്നവരാണ് നെയ്മർ ജൂനിയറും ഗാൻസോയുമൊക്കെ.ഈ ബ്രസീലിയൻ ക്ലബ്ബിനെ പരാജയപ്പെടുത്തിക്കൊണ്ട് ക്ലബ് വേൾഡ് കപ്പ് നേടാൻ ബാഴ്സലോണക്ക് കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *