അപൂർവ്വ റെക്കോർഡിൽ മെസ്സിക്കൊപ്പം ഇടം നേടി സിറ്റി സൂപ്പർ താരം!
ഇന്നലെ നടന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പ് ഫൈനലിൽ ബ്രസീലിയൻ വമ്പൻമാരായ ഫ്ലുമിനൻസിനെ പരാജയപ്പെടുത്താൻ മാഞ്ചസ്റ്റർ സിറ്റിക്ക് കഴിഞ്ഞിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ വിജയിച്ചത്.അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസ് മത്സരത്തിൽ തിളങ്ങുകയായിരുന്നു.രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് താരം സ്വന്തമാക്കിയത്. തങ്ങളുടെ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ വേൾഡ് കപ്പ് കിരീടം മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കി കഴിഞ്ഞു.
ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സൂപ്പർ താരമായ റോഡ്രി സിറ്റിക്ക് വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങിയിരുന്നു. എന്നാൽ പരിക്കു കാരണം പിന്നീട് 74ആം മിനിറ്റിൽ അദ്ദേഹം കളിക്കളത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു.ഫൈനലിൽ അത്ര മികവിലേക്ക് ഉയരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പക്ഷേ ക്ലബ്ബ് വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം റോഡ്രിയായിരുന്നു സ്വന്തമാക്കിയത്. സിറ്റിയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിക്കാൻ റോഡ്രിക്ക് സാധിച്ചിട്ടുണ്ട്.
Only three players have been named Man of the Match in the UEFA Champions League final and won the FIFA Club World Cup Golden Ball in the same year:
— Squawka (@Squawka) December 22, 2023
◎ Lionel Messi (2011)
◎ Gareth Bale (2018)
◉ Rodri (2023)
Reminder: Rodri was also named 2022/23 UCL Player of the Season. 🫡 pic.twitter.com/0l8lW0LjRV
ഇതോടെ ഒരു അപൂർവ്വ റെക്കോർഡിലേക്ക് എത്താൻ റോഡ്രിക്ക് കഴിഞ്ഞിട്ടുണ്ട്.അതായത് ഒരേ വർഷം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട അതിനുശേഷം ക്ലബ്ബ് വേൾഡ് കപ്പ് ഗോൾഡൻ ബോൾ പുരസ്കാരം നേടുന്ന ചരിത്രത്തിലെ കേവലം മൂന്നാമത്തെ താരം മാത്രമാണ് റോഡ്രി. ഇതിനുമുൻപ് രണ്ടുപേരാണ് ഈ നേട്ടത്തിൽ എത്തിയിട്ടുള്ളത്. അതിലൊന്ന് സാക്ഷാൽ മെസ്സിയാണ്. മറ്റൊരു താരം റയൽ മാഡ്രിഡിന്റെ സൂപ്പർ താരമായ ബെയ്ലാണ്.
2011-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ട മെസ്സി പിന്നീട് ക്ലബ്ബ് വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ ബാഴ്സലോണക്കൊപ്പം കരസ്ഥമാക്കുകയായിരുന്നു.2018-ലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് ആയ ബെയ്ൽ ക്ലബ്ബ് വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ കരസ്ഥമാക്കുകയും ചെയ്തു. ആ നേട്ടത്തിലേക്കാണ് ഇപ്പോൾ റോഡ്രി കൂടി ചേർന്നിട്ടുള്ളത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മികച്ച പ്രകടനമായിരുന്നു റോഡ്രി നടത്തിയിരുന്നത് എന്ന് മാത്രമല്ല ചാമ്പ്യൻസ് ലീഗ് സീസണിലെ തന്നെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഇതേ റോഡ്രി തന്നെയായിരുന്നു.