ലൗറ്ററോയോട് ബാഴ്സയിൽ ചേരാൻ ആവിശ്യപ്പെട്ട് മുൻ അർജന്റൈൻ ഇതിഹാസം
അർജന്റീനയുടെ യുവസൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിനോട് ഇന്റർമിലാൻ വിട്ട് ബാഴ്സയിൽ ചേരാൻ ആവിശ്യപ്പെട്ട് മുൻ അർജന്റൈൻ ഇതിഹാസം മരിയോ കെംപെസ്. കഴിഞ്ഞ ദിവസം ട്യൂട്ടോസ്പോർട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മെസ്സിക്കൊപ്പം ബാഴ്സയിൽ ലൗറ്ററോ കളിക്കുന്നത് അർജന്റീനക്കും താരത്തിനും ഒരുപാട് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖഅർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് ട്യൂട്ടോസ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ട് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
Argentina and Valencia legend Mario Kempes wants Lautaro Martinez to join Lionel Messi at Barcelona. https://t.co/qXtnPbuPA4
— Roy Nemer (@RoyNemer) April 14, 2020
” ലോകത്ത് മുൻപന്തിയിൽ നിൽക്കുന്ന ക്ലബുകളിലൊന്നാണ് ഇന്റർമിലാൻ. എന്നാൽ ബാഴ്സലോണയിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ബാഴ്സയിൽ ചേരാൻ അവസരം കിട്ടുക എന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒന്നാണ്. മെസ്സിയോടൊപ്പം കളിക്കുക എന്നത് ലൗറ്ററോയെ സംബന്ധിച്ചെടുത്തോളം അതിശയകരമായ അനുഭവമായിരിക്കും. പരിചയസമ്പന്നത വർധിപ്പിക്കാൻ മെസ്സിയുടെ സാമീപ്യം ലൗറ്ററോയെ തുണക്കും. കുറച്ചു കാലം കൊണ്ട് തന്നെ ലോകത്തെ ഏറ്റവും മികച്ച നമ്പർ നയൺ ആവാൻ താരത്തിന് കഴിയും. അർജന്റീനക്കൊപ്പവും ക്ലബ്ബുകൾക്കൊപ്പവും മികച്ച പ്രകടനം നടത്താൻ ലൗറ്ററോക്ക് കഴിയും ” അഭിമുഖത്തിൽ മരിയോ കെംപസ് പറഞ്ഞു.