ഖത്തർ വേൾഡ് കപ്പിൻ്റെ സമയ ക്രമം പ്രഖ്യാപിച്ചു
വീഡിയോ റിപ്പോർട്ടിനായി താഴെ തന്നിരിക്കുന്ന വീഡിയോ പ്ലേ ചെയ്യൂ
2022ൽ ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ് ഫുട്ബോൾ മത്സരങ്ങളുടെ സമയ ക്രമം ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2022 നവംബർ 21ന് ആരംഭിക്കുന്ന ടൂർണ്ണമെൻ്റ് ഡിസംബർ 18ന് അവസാനിക്കും. ഉദ്ഘാടന മത്സരം നടക്കുന്നത് ദോഹ സിറ്റി സെൻ്ററിൽ നിന്നും 43 കി.മി ദൂരെ സ്ഥിതി ചെയ്യുന്ന അൽ ബയാത്ത് സ്റ്റേഡിയത്തിലാണ്. 60000 പേരെ ഉൾക്കൊള്ളാൻ കെൽപ്പുള്ള സ്റ്റേഡിയമാണിത്. ഫൈനൽ മത്സരം നടക്കുക ലുസൈൽ സ്റ്റേഡിയത്തിലായിരിക്കും. ദോഹ സിറ്റി സെൻ്ററിൽ നിന്നും 16 കി.മി ആണ് ഈ സ്റ്റേഡിയത്തിലേക്കുള്ള ദൂരം. 80000 പേരെ ഉൾക്കൊള്ളാൻ കപ്പാസിറ്റിയുണ്ട് ലുസൈൽ സ്റ്റേഡിയത്തിന്. ഉദ്ഘാടന മത്സരം 2022 നവംബർ 21ന് ഖത്തരി സമയം ഉച്ചതിരിഞ്ഞ് 1 മണിക്കാണ് ആരംഭിക്കുക. ഫൈനൽ മത്സരം ഡിസംബർ 18ന് ഖത്തരി സമയം വൈകിട്ട് 6 മണിക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ 12 ദിവസങ്ങളിലായിട്ടാവും നടക്കുക. ഒരു ദിവസം 4 മത്സരങ്ങളുണ്ടാവും. ഖത്തരി സമയം ഉച്ച തിരിഞ്ഞ് 1 മണിക്കും വൈകിട്ട് 4 മണിക്കും രാത്രി 7 മണി, 10 മണി എന്നിങ്ങനെയാണ് കിക്കോഫ് ടൈം തീരുമാനിച്ചിരിക്കുന്നത്. പ്രീക്വോർട്ടർ, ക്വോർട്ടർ ഫൈനൽ മത്സരങ്ങളുടെ കിക്കോഫ് ടൈം വൈകിട്ട് 6 മണിയും രാത്രി 10 മണിയും ആയാണ് നിശ്ചയിച്ചിരിക്കുന്നത്. സൈമി ഫൈനൽ മത്സരങ്ങൾ ഖത്തരി സമയം രാത്രി 10 മണിക്ക് ആരംഭിക്കുമ്പോൾ ഫൈനൽ, ലൂസേഴ്സ് ഫൈനൽ മത്സരങ്ങൾ വൈകിട്ട് 6 മണിക്കാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.