ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം റോഡ്രിഗോക്ക്, പിന്തള്ളിയത് അൻസു ഫാറ്റിയെ

ഏറ്റവും മികച്ച യുവതാരത്തിന് ഗോൾ നൽകുന്ന എൻഎക്സ്ജിഎൻ പുരസ്‌കാരം റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവസ്ട്രൈക്കെർ റോഡ്രിഗോ ഗോസിന്. കഴിഞ്ഞ ദിവസം ജേണലിസ്റ്റുകൾക്കിടയിൽ വെച്ച് നടത്തിയ വോട്ടെടുപ്പിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്. ബാഴ്‌സയുടെ യുവസൂപ്പർ താരം അൻസു ഫാറ്റിയെ പിന്തള്ളിയാണ് റോഡ്രിഗോ പുരസ്‌കാരത്തിന് അർഹനായത്.

2000 ജനുവരി ഒന്നിന് ശേഷം ജനിച്ച താരങ്ങളെയാണ് ഈ പുരസ്‌കാരത്തിന് പരിഗണിക്കുക. റയലിൽ കാഴ്ച്ചവെച്ച തകർപ്പൻ പ്രകടനമാണ് റോഡ്രിഗോക്ക് ഈ പുരസ്‌കാരം നേടിക്കൊടുത്തത്. രണ്ടാം സ്ഥാനം അൻസു ഫാറ്റി നേടിയപ്പോൾ മൂന്നാമത് എത്തിയത് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാസോൺ ഗ്രീൻവുഡ് ആണ്. നാലാം സ്ഥാനം റയലിന്റെ ബ്രസീലിയൻ താരം റെയ്നീർ ജീസസും ഒൻപതാം സ്ഥാനം റയലിന്റെ തന്നെ കുബോയും നേടി. മുൻപ് ജേഡൻ സാഞ്ചോ, ഡൊണ്ണറുമ എന്നിവരൊക്കെ നേടിയ പുരസ്‌കാരമാണ് ഗോളിന്റെ മികച്ച യുവതാരത്തിനുള്ള പുരസ്‌കാരം.

അവാർഡ് നേടിയതിൽ റോഡ്രിഗോ സന്തോഷം പ്രകടിപ്പിച്ചു. ഈ അവാർഡ് ഒരുപാട് പ്രചോദനവും ആത്മവിശ്വാസവും നൽകുന്നതായി അദ്ദേഹം പറഞ്ഞു. ഭാവിയിൽ മികച്ച പ്രകടനം തുടരാനാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *