എന്തുകൊണ്ടാണ് ഹാലന്റ് ഇത്തവണത്തെ ബാലൺഡി’ഓർ അർഹിക്കുന്നത്? വിശദമായ കണക്കുകൾ!

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺഡി’ഓർ നോമിനേഷൻ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ പുറത്തുവിട്ടിട്ടുണ്ട്. വരുന്ന ഒക്ടോബർ മുപ്പതാം തീയതിയാണ് ഈ പുരസ്കാര ജേതാവിന് പ്രഖ്യാപിക്കുക. കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത ഹാലന്റിന് പലരും വലിയ സാധ്യതകൾ കൽപ്പിക്കുന്നുണ്ട്.പക്ഷേ അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളി ലയണൽ മെസ്സി തന്നെയാണ്. മെസ്സിയെക്കാൾ എന്തുകൊണ്ടാണ് ഹാലന്റ് ബാലൺഡി’ഓർ അർഹിക്കുന്നത് എന്നതിനുള്ള ഒരു വിശദീകരണം ഗോൾ ഡോട്ട് കോം നൽകിയിട്ടുണ്ട്.നമുക്ക് അതൊന്ന് പരിശോധിക്കാം.

കേവലം 22 വയസ്സ് മാത്രമുള്ള ഹാലന്റ് സിറ്റിക്ക് വേണ്ടിയുള്ള ആദ്യത്തെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒൻപത് ഗോളുകളാണ് നേടിയിരുന്നത്.തുടർച്ചയായ രണ്ട് ഹാട്രിക്കുകൾ അദ്ദേഹം കരസ്ഥമാക്കിയിരുന്നു. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ മൂന്ന് ഹാട്രിക്കുകൾ പൂർത്തിയാക്കുന്ന താരമെന്ന റെക്കോർഡ് ഹാലൻഡിന്റെ പേരിലാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന അഗ്വേറോയുടെ റെക്കോർഡ് ഹാലന്റ് പിന്നീട് തകർക്കുകയും ചെയ്തു.

പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും ഹാലന്റ് സ്വന്തമാക്കി.36 പ്രീമിയർ ലീഗ് ഗോളുകളാണ് അദ്ദേഹം നേടിയത്.പ്രീമിയർ ലീഗ് കിരീടം നേടി.FA കപ്പ് നേടി.ചാമ്പ്യൻസ് ലീഗ് കിരീടവും നേടി. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ 12 ഗോളുകൾ നേടിക്കൊണ്ട് ടോപ്പ് സ്കോറർ ആയി മാറി. കഴിഞ്ഞ സീസണിൽ ഉടനീളം സ്ഥിരതയോടു കൂടി കളിക്കാൻ കഴിഞ്ഞു എന്നതാണ് മെസ്സിയിൽ നിന്നും ഹാലന്റിനെ വ്യത്യസ്തനാക്കുന്നത്.

വേൾഡ് കപ്പിന് യോഗ്യത നേടാൻ അദ്ദേഹത്തിന്റെ രാജ്യമായ നോർവേക്ക് കഴിഞ്ഞിരുന്നില്ല.യുവേഫയുടെ ബെസ്റ്റ് പ്ലെയർക്കുള്ള പുരസ്കാരം ഈയിടെയാണ് അദ്ദേഹം സ്വന്തമാക്കിയത്. ഈ സീസണിൽ സിറ്റിക്കൊപ്പം യുവേഫ സൂപ്പർ കപ്പും ഹാലന്റ് നേടി. കഴിഞ്ഞ സീസണിൽ ആകെ 56 ഗോളുകളും 9 അസിസ്റ്റുകളും നേടിയ താരം മൂന്ന് കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.ഈ സീസണിലും ആ മികവ് അദ്ദേഹം തുടരുകയാണ്.

ഏതായാലും മെസ്സിയും അദ്ദേഹവും തമ്മിൽ ശക്തമായ പോരാട്ടം നടക്കും.മെസ്സിക്ക് ഉയർത്തിക്കാണിക്കാൻ വേൾഡ് കപ്പ് ആണ് ഉള്ളതെങ്കിൽ ഹാലന്റിന് ഉയർത്തിക്കാണിക്കാൻ ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗുമുണ്ട്.അതുകൊണ്ടുതന്നെ ഒരു കിടിലൻ പോരാട്ടം പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!