ഹാലണ്ട് ബാഴ്സയിലേക്കോ? നീക്കങ്ങൾ വേഗത്തിലാക്കി ലാപോർട്ട!

ബൊറൂസിയ ഡോർട്മുണ്ടിന്റെ യുവ സൂപ്പർതാരമായ എർലിംഗ് ഹാലണ്ട് തന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനമെടുക്കാനുള്ള ഒരുക്കത്തിലാണ്.ഉടൻ അദ്ദേഹം ക്ലബ്ബിനെ തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ ഹാലണ്ട് ബൊറൂസിയ വിടാനാണ് സാധ്യത കാണുന്നത്..

നിരവധി ക്ലബ്ബുകളാണ് താരത്തിനു വേണ്ടി രംഗത്തുള്ളത്. ഇതിൽ തന്നെ 5 ഓഫറുകൾ ഇതിനോടകം ഹാലണ്ടിന് ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. Fc ബാഴ്സലോണ, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക്,പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് താരത്തിനു വേണ്ടി ഓഫറുകൾ സമർപ്പിച്ചിട്ടുള്ളത്.

ഇപ്പോഴിതാ താരത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ fc ബാഴ്സലോണ വേഗത്തിലാക്കിയിട്ടുണ്ട്. അതായത് ബാഴ്സ പ്രസിഡന്റായ ജോയൻ ലാപോർട്ടയും ടെക്നിക്കൽ സെക്രട്ടറിയായ ജോർദി ക്രൈഫും ചേർന്നുകൊണ്ട് താരത്തിന്റെ ഏജന്റായ മിനോ റയോളയുമായി പുതിയ ചർച്ച നടത്തിയിട്ടുണ്ട്.മൊണാക്കോയിൽ വെച്ചാണ് ഈ ചർച്ച നടന്നത് എന്നാണ് അറിയാൻ കഴിയുന്നത്.

ലാപോർട്ടയും റയോളയും തമ്മിൽ വളരെ അടുത്ത ബന്ധമാണ് വെച്ച് പുലർത്തുന്നത്. ഇത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് ബാഴ്സ കരുതുന്നത്. ഏതായാലും അടുത്ത സമ്മറിൽ എങ്ങനെയെങ്കിലും താരത്തെ സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ലാപോർട്ട.

Leave a Reply

Your email address will not be published. Required fields are marked *