ഹാലണ്ട്,കെയ്ല്ലെനി, കെയ്ൻ : ഫുട്ബോൾ ലോകത്തെ പ്രധാന ട്രാൻസ്ഫർ റൂമറുകൾ ഇതാ!
ഈ ട്രാൻസ്ഫർ ജാലകത്തിൽ താരങ്ങളെ എത്തിക്കുന്നതിലും താരങ്ങളെ വിറ്റഴിക്കുന്നതിലും വ്യാപൃതരായിക്കുകയാണ് പല പ്രമുഖ ക്ലബുകളും. കഴിഞ്ഞ ദിവസവും ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. അത്തരത്തിലുള്ള കുറച്ചു റൂമറുകൾ സ്പാനിഷ് മാധ്യമമായ മാർക്ക പുറത്ത് വിട്ടിട്ടുണ്ട്. അവകൾ നമുക്ക് പരിശോധിക്കാം.
1- റയൽ മാഡ്രിഡ് താരമായ മാർട്ടിൻ ഒഡേഗാർഡ് ആഴ്സണലിൽ തന്നെ തിരിച്ചെത്താൻ സാധ്യത. മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2- യൂറോയിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡാംസ്ഗാർഡിനെ വിൽക്കാൻ ഉദ്ദേശമില്ലെന്ന് താരത്തിന്റെ ക്ലബായ സാംപഡോറിയ അറിയിച്ചു.
3- ഗ്രാനിത് ഷാക്ക ആഴ്സണൽ വിടാനുള്ള സാധ്യതകൾ വർധിക്കുന്നു. റോമയാണ് താരത്തെ നോട്ടമിട്ടിരിക്കുന്നത്.
4- റയൽ താരം ബ്രാഹിം ഡയസ് ഒരിക്കൽ കൂടി മിലാനുമായി കരാറിൽ ഏർപ്പെടുന്നു.രണ്ട് വർഷത്തെ ലോൺ കരാറിൽ ആയിരിക്കും താരം എസി മിലാനിൽ തുടരുക.
5-ബ്രയിറ്റണിന്റെ സെന്റർ ബാക്ക് ബെൻ വൈറ്റിനെ ആഴ്സണൽ സൈൻ ചെയ്തതായി റിപ്പോർട്ടുകൾ. ഒഫീഷ്യൽ ആയിട്ടില്ലെങ്കിലും ഇക്കാര്യം ഫാബ്രിസിയോ റൊമാനോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
6-ലിവർപൂൾ നിരവധി താരങ്ങളെ ഒഴിവാക്കാൻ ഉദ്ദേശിക്കുന്നു.Marko Grujic, Harry Wilson, Xherdan Shaqiri, Neco Williams, Loris Karius, Sheyi Ojo, Ben Woodburn and Taiwo Awoniyi. ഇവരൊക്കെയാണ് താരങ്ങൾ.
Stay up to date with all of today's goings-on👇https://t.co/lnrNsKY6tX
— MARCA in English (@MARCAinENGLISH) July 17, 2021
7-ഹാരി കെയ്ൻ ഉടൻ തന്നെ സ്പർസ് വിട്ടേക്കും. ചേക്കേറാൻ സാധ്യത സിറ്റിയിലേക്ക് തന്നെ.
8-യുവസൂപ്പർ താരം ഹാലണ്ട് ബൊറൂസിയയിൽ തന്നെ തുടരാൻ സാധ്യത. പരിശീലകൻ മാർക്കോ റോസ് ആണ് ഇക്കാര്യം അറിയിച്ചത്.
9-ലിയോൺ താരം ഹൗസം ഔറിനെ റാഞ്ചാൻ വമ്പൻമാർ.ആഴ്സണൽ, സ്പർസ്, യുണൈറ്റഡ്, ലിവർപൂൾ എന്നിവർ താരത്തിൽ താല്പര്യം പ്രകടിപ്പിച്ചു.
10- കെയ്ല്ലേനിയെ ആഞ്ചലോട്ടി നോട്ടമിടുന്നതായി വാർത്തകൾ.ഫ്രീ ഏജന്റായ താരത്തെ റയൽ എത്തിച്ചേക്കുമെന്നാണ് ചില റൂമറുകൾ.