ഹാലണ്ടിനെ വേണം, സൂപ്പർ താരത്തെ ഉൾപ്പെടുത്തി ഓഫർ നൽകാനൊരുങ്ങി ചെൽസി!

നിലവിലെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ ചെൽസി തങ്ങളുടെ ടീമിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പരിശീലകനായ തോമസ് ടുഷേലിന് നിലവിൽ ആവിശ്യം ഒരു സ്‌ട്രൈക്കറെയാണ്. ഈ സ്ഥാനത്തേക്ക് ചെൽസി പരിഗണിക്കുന്ന താരങ്ങളിൽ ഒരാളാണ് സൂപ്പർ സ്‌ട്രൈക്കർ എർലിങ് ഹാലണ്ട്. താരത്തിന് ഒരു ഓഫർ നൽകാനുള്ള ഒരുക്കത്തിലാണ് ചെൽസി. സൂപ്പർ താരം ടമ്മി അബ്രഹാമിനെയും കൂടാതെ പണവും ഉൾപ്പെടുത്തി കൊണ്ടുള്ള ഒരു ഓഫർ നൽകാനുള്ള ഒരുക്കത്തിലാണ് ചെൽസി. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിററാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

150 മില്യൺ പൗണ്ടാണ് ഈ നോർവീജിയൻ താരത്തിന് വേണ്ടി ബൊറൂസിയ ഉദ്ദേശിക്കുന്നത്. ടാമി അബ്രഹാമിന് അൻപത് മില്യൺ പൗണ്ട് വിലമതിക്കുമെന്നാണ് ചെൽസിയുടെ കണ്ടെത്തൽ. ബാക്കി തുക പണമായും നൽകാനാണ് ചെൽസി നിലവിൽ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ ഓഫർ ബൊറൂസിയ സ്വീകരിക്കുമോ എന്നുള്ള കാര്യം വ്യക്തമല്ല. മിന്നുന്ന ഫോമിൽ കളിക്കുന്ന ഹാലണ്ടിനെ യൂറോപ്പിലെ ഒട്ടുമിക്ക വമ്പൻമാരും ലക്ഷ്യം വെച്ചിട്ടുണ്ട്. ബൊറൂസിയക്ക്‌ വേണ്ടി 59 മത്സരങ്ങളിൽ നിന്ന് 57 ഗോളുകൾ നേടിയിട്ടുള്ള താരമാണ് ഹാലണ്ട്.അതേസമയം ടാമി അബ്രഹാമിനെ വിൽക്കാൻ ഉദ്ദേശമില്ലെന്നും ചെൽസി വ്യക്തമാക്കിയിട്ടുണ്ട്.23-കാരനായ താരത്തിന്റെ കരാർ 2023 വരെയാണുള്ളത്.താരത്തിന് വേണ്ടി ആസ്റ്റൺ വില്ലയും വെസ്റ്റ്ഹാമും രംഗത്ത് വന്നിട്ടുണ്ട്. അതേസമയം വേണ്ടത്ര അവസരങ്ങൾ ലഭിക്കാത്ത താരം ക്ലബ് വിടാനുള്ള ഒരുക്കത്തിലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *