ഹാരി കെയ്ന് വേണ്ടി രണ്ട് സൂപ്പർ താരങ്ങളെ കൈമാറാൻ സിറ്റി!

ഈ സീസണോട് കൂടി മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ സ്‌ട്രൈക്കറായ സെർജിയോ അഗ്വേറോ ടീമിനോട് വിടപറഞ്ഞിരുന്നു.പത്ത് വർഷത്തോളം ടീമിന്റെ ഗോളടിയന്ത്രമായിരുന്ന അഗ്വേറോയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവിൽ സിറ്റി. ഇപ്പോഴിതാ ടോട്ടൻഹാമിന്റെ സൂപ്പർ സ്‌ട്രൈക്കർ ഹാരി കെയ്നിനെ ടീമിലെത്തിക്കാനുള്ള ഒരുക്കങ്ങൾ സിറ്റി ആരംഭിച്ചു കഴിഞ്ഞു. ഈ സീസണോട് കൂടി താൻ സ്പർസ് വിടുമെന്ന് ഹാരി കെയ്ൻ അറിയിച്ചിരുന്നു. സെർജിയോ അഗ്വേറോയുടെ സ്ഥാനത്തേക്ക് പെപ് ഗ്വാർഡിയോള എത്തിക്കാൻ ഉദ്ദേശിക്കുന്ന താരമാണ് കെയ്ൻ.

പക്ഷേ വമ്പൻ തുക തന്നെ താരത്തിന് വേണ്ടി ടോട്ടൻഹാം ആവിശ്യപ്പെടുമെന്നുറപ്പാണ്. സ്പർസുമായി ഇനിയും കെയ്നിന് കരാർ അവശേഷിക്കെയാണ് താരം ക്ലബ് വിടാൻ തീരുമാനിച്ചത്.150 മില്യൺ പൗണ്ട് വരെ താരത്തിന് വേണ്ടി സ്പർസ് ആവിശ്യപ്പെട്ടേക്കും എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. അത്കൊണ്ട് തന്നെ രണ്ട് താരങ്ങളെ കൈമാറി കൊണ്ട് കെയ്നിനെ എത്തിക്കാനുള്ള പദ്ധതിയാണ് നിലവിൽ സിറ്റിക്കുള്ളത്. മുന്നേറ്റനിര താരങ്ങളായ ഗബ്രിയേൽ ജീസസ്, റഹീം സ്റ്റെർലിംഗ് എന്നീ താരങ്ങളെ കൈമാറി കൊണ്ട് കെയ്നിനെ ഇത്തിഹാദിൽ എത്തിക്കാനാണ് സിറ്റിയുടെ ഉദ്ദേശം. എന്നാൽ ടോട്ടൻഹാം ഇതിനോട് എങ്ങനെ പ്രതികരിക്കും എന്ന് വ്യക്തമല്ല. ഏതായാലും കെയ്നിനെ എങ്ങനെയെങ്കിലും ടീമിൽ എത്തിക്കുക എന്നുള്ളത് തന്നെയാണ് സിറ്റിയുടെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *