സൗദിയിൽ ഇത്രയധികം പച്ചപ്പുണ്ടെന്ന് ആരറിഞ്ഞു? ആരാധകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിച്ച് മെസ്സിയുടെ പോസ്റ്റ്!
വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ഏജന്റാവുന്ന ലയണൽ മെസ്സി അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്. ബാഴ്സയിലേക്ക് തിരികെ പോവാനാണ് മെസ്സി ശ്രമിക്കുന്നത്. പക്ഷേ ലയണൽ മെസ്സിയെ സ്വന്തമാക്കാൻ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ സജീവമായി രംഗത്തുണ്ട്. ഒരു റെക്കോർഡ് ഓഫർ അവർ മെസ്സിക്ക് നൽകുകയും ചെയ്തിരുന്നു.
ഇതിനിടെ ലയണൽ മെസ്സി സൗദി അറേബ്യയുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവെച്ചത് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കിയിരുന്നു. പച്ചപ്പ് നിറഞ്ഞ ഈന്തപ്പന തോട്ടത്തിന്റെ ഒരു ചിത്രമാണ് ലയണൽ മെസ്സി പങ്കുവെച്ചിട്ടുള്ളത്.സൗദിയിൽ ഇത്രയധികം പച്ചപ്പുണ്ട് എന്നുള്ളത് ആരറിഞ്ഞു എന്നാണ് ചോദിച്ചിരിക്കുന്നത്.അദ്ദേഹത്തിന്റെ ആ പോസ്റ്റ് ഇങ്ങനെയാണ്.
Who thought Saudi has so much green? I love to explore its unexpected wonders whenever I can. #visitsaudi
— Leo Messi (@leomessisite) April 29, 2023
Quién pensaba que Saudi tenía tanto verde? Me encanta explorar sus maravillas inesperadas siempre que puedo. #visitsaudi pic.twitter.com/PxwTpw0ybM
” സൗദിയിൽ ഇത്രയധികം പച്ചപ്പ് ഉണ്ട് എന്നുള്ളത് ആരറിഞ്ഞു? അപ്രതീക്ഷിതമായ അത്ഭുതങ്ങൾ എനിക്ക് സാധ്യമാകുന്ന സമയത്ത് എക്സ്പ്ലോർ ചെയ്യുന്നതിനെ ഞാൻ ഇഷ്ടപ്പെടുന്നു ” ഇതാണ് ലയണൽ മെസ്സിയുടെ പോസ്റ്റ്.
എന്നാൽ മെസ്സിയുടെ സൗദി റൂമറുകളുമായി ഇതിന് യാതൊരുവിധ ബന്ധങ്ങളും ഇല്ല. മറിച്ച് സൗദിയുടെ ടൂറിസം അംബാസിഡർ ആണ് ലയണൽ മെസ്സി.വിസിറ്റ് സൗദി എന്ന ക്യാമ്പയിനിന്റെ ഭാഗമായി കൊണ്ടാണ് മെസ്സി ഇത്തരത്തിലുള്ള ഒരു പോസ്റ്റ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുള്ളത്.
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നിലവിൽ സൗദി അറേബ്യയിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയെ കൂടി എത്തിക്കാൻ സൗദി വളരെയധികം ശ്രമിക്കുന്നുണ്ട്.പക്ഷേ മെസ്സി നിലവിൽ യൂറോപ്പിൽ തുടരാനാണ് തീരുമാനിച്ചിരിക്കുന്നത്.