സുവാരസിനെ അർജന്റീനയിൽ കളിപ്പിക്കണം, ശ്രമങ്ങൾ തുടരുന്നു!
ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസ് ഫ്രീ ഏജന്റായി കൊണ്ട് അത്ലറ്റിക്കോ മാഡ്രിഡ് വിടാനുള്ള ഒരുക്കത്തിലാണ്. നിരവധി ക്ലബ്ബുകൾ താരത്തിന് വേണ്ടി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ എങ്ങോട്ട് പോകണമെന്നുള്ള കാര്യത്തിൽ സുവാരസ് ഇതുവരെ തീരുമാനങ്ങൾ എടുത്തിട്ടില്ല.
അതേസമയം അർജന്റൈൻ ക്ലബ്ബായ റിവർപ്ലേറ്റിന് അവരുടെ സൂപ്പർതാരമായ ഹൂലിയൻ ആൽവരസിനെ നഷ്ടമായിരുന്നു.അതുകൊണ്ടുതന്നെ ആസ്ഥാനത്തേക്ക് ഒരു സൂപ്പർ സ്ട്രൈക്കറേ എത്തിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ റിവർപ്ലേറ്റുള്ളത്. ഈ സ്ഥാനത്തേക്ക് അവർ ഏറ്റവും കൂടുതൽ പരിഗണിക്കുന്നത് സുവാരസിനെയാണ്. റിവർ പ്ലേറ്റിന്റെ പരിശീലകനായ മാഴ്സെലോ ഗല്ലാർഡോ ഇതുമായി ബന്ധപ്പെട്ട് കൊണ്ട് സുവാരസിനെ വിളിച്ചിരുന്നു.എന്നാൽ നിലവിൽ അർജന്റീനയിലേക്ക് വരാൻ സുവാരസിന് താല്പര്യമില്ല. ഖത്തർ വേൾഡ് കപ്പ് അടുത്ത ഈ സമയത്ത് യൂറോപ്പിൽ തന്നെ തുടരാനാണ് സുവാരസ് ആഗ്രഹിക്കുന്നത്.
Cómo fue la charla entre Gallardo y Luis Suárez 💣💥
— TyC Sports (@TyCSports) June 7, 2022
El Muñeco se comunicó con el delantero uruguayo y le abrió las puertas para continuar su carrera en #River. ¿Qué le dijo? https://t.co/tJf7eNAxZT
പക്ഷേ റിവർപ്ലേറ്റ് ഇപ്പോഴും അവരുടെ ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ നേരത്തെ തന്നെ സുവാരസ് തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.
” എനിക്ക് അർജന്റീന,ബ്രസീൽ, മെക്സിക്കോ എന്നീ സ്ഥലങ്ങളിലെ ക്ലബുകളിൽ നിന്നും പ്രൊപ്പോസൽ വന്നിട്ടുണ്ട്. പക്ഷേ ഹൈ ലെവൽ ഫുട്ബോൾ കളിക്കാനാണ് ഞാനെപ്പോഴും ആഗ്രഹിക്കുന്നത്. യൂറോപ്യൻ ഫുട്ബോളിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ” ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.
താരം പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയിലേക്ക് ചേക്കേറുമെന്നുള്ള അഭ്യൂഹങ്ങൾ വളരെയധികം സജീവമാണ്.