വമ്പൻ ക്ലബ്ബുകളുടെ ഓഫറുകൾ നിരസിച്ചു,സാവിച്ചിനെ സ്വന്തമാക്കി അൽ ഹിലാൽ!
സൗദി അറേബ്യൻ വമ്പൻമാരായ അൽ ഹിലാൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി സൂപ്പർതാരങ്ങളെ സ്വന്തമാക്കിയിട്ടുണ്ട്. ചെൽസിയിൽ നിന്നും കൂലിബലിയെ അൽ ഹിലാൽ ടീമിലേക്ക് എത്തിച്ചിരുന്നു. കൂടാതെ റൂബൻ നെവസിനെയും അവർ സ്വന്തമാക്കിയിട്ടുണ്ട്. ഇതിനൊക്കെ പുറമേ നിരവധി സൂപ്പർതാരങ്ങളെ ഇപ്പോൾ അൽ ഹിലാൽ ലക്ഷ്യം വെക്കുന്നുമുണ്ട്.
ഇതിനിടെ മറ്റൊരു താരത്തെ കൂടി അൽ ഹിലാൽ ടീമിലേക്ക് എത്തിച്ചു കഴിഞ്ഞു. ഇറ്റാലിയൻ വമ്പന്മാരായ ലാസിയോയുടെ സെർബിയൻ സൂപ്പർ താരമായ മിലിങ്കോവിച്ച് സാവിച്ചിനെയാണ് അൽ ഹിലാൽ സ്വന്തമാക്കിയിട്ടുള്ളത്.ഫാബ്രിസിയോ റൊമാനോ,ഗോൾ ഡോട്ട് കോം തുടങ്ങിയവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൂന്നുവർഷത്തെ കരാറിലാണ് സാവിച്ച് അൽ ഹിലാലുമായി ഒപ്പുവെക്കുക.
എട്ടു വർഷക്കാലം ലാസിയോയിൽ ചിലവഴിച്ച താരമാണ് സാവിച്ച്. 40 മില്യൺ യൂറോയാണ് ട്രാൻസ്ഫർ ഫീയായിക്കൊണ്ട് ലാസിയോക്ക് ലഭിക്കുക.ഒരു സീസണന് 20 മില്യൻ യൂറോ എന്ന മികച്ച സാലറി സാവിച്ചിനും ലഭിക്കും.അതുകൊണ്ടുതന്നെയാണ് പല വമ്പൻ ക്ലബ്ബുകളുടെയും ഓഫറുകൾ അദ്ദേഹം തള്ളിക്കളഞ്ഞത്.
🚨 Sergej Milinković-Savić will sign a 3+1 year contract at Al-Hilal worth €20M-a-year. 🤑🇸🇦
— Transfer News Live (@DeadlineDayLive) July 11, 2023
Lazio have agreed a €40m fee with the Saudi club.
(Source: @Santi_J_FM) pic.twitter.com/oiMvRc4jgQ
ഇറ്റാലിയൻ വമ്പൻമാരായ യുവന്റസ്,ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി,ആഴ്സണൽ എന്നിവർക്കൊക്കെ ഈ സെർബിയൻ സൂപ്പർതാരത്തിൽ താല്പര്യമുണ്ടായിരുന്നു. എന്നാൽ അതെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് അദ്ദേഹം അൽ ഹിലാലിലേക്ക് പോകാൻ തീരുമാനിച്ചത്.ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് സൂപ്പർതാരമായ ബെർണാഡോ സിൽവയെ എത്തിക്കാൻ വേണ്ടിയാണ് അൽ ഹിലാൽ പരമാവധി ശ്രമിക്കുക.