ലൗറ്ററോ, ഗ്രീലിഷ്, വരാനെ, പുതിയ ട്രാൻസ്ഫർ വാർത്തകൾ ഇതാ!
ഫുട്ബോൾ ലോകമിപ്പോൾ ട്രാൻസ്ഫർ ജാലകത്തിന്റെ തിരക്കിലാണ്. പല ക്ലബുകളും താരങ്ങളെ സ്വന്തമാക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള കുറച്ച് ട്രാൻസ്ഫർ വാർത്തകൾ മാർക്ക കഴിഞ്ഞ ദിവസം പുറത്ത് വിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
1- ആഴ്സണലിന്റെ താരമായ അലക്സാൻഡ്രേ ലാക്കസാട്ടയെ അത്ലറ്റിക്കോ മാഡ്രിഡ് ലക്ഷ്യമിടുന്നതായി സൂചനകൾ. ഫ്രീ ഏജന്റാവുന്നതിന് മുമ്പേ താരത്തെ വിൽക്കാനാണ് ആഴ്സണൽ പദ്ധതിയിട്ടിരിക്കുന്നത്.
2- യുവന്റസിന്റെ ഡിഫൻഡറായ മെറിഹ് ഡെമിറാലിനെ ടീമിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ബൊറൂസിയ ഡോർട്മുണ്ട്. എന്നാൽ താരത്തെ ലോണിൽ മാത്രമേ യുവന്റസ് കൈമാറുകയൊള്ളൂ.
3- പിഎസ്ജിയുടെ ഗോൾകീപ്പറായ സെർജിയോ റിക്കോ ലില്ലിയിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്. ഡോണ്ണരുമയുടെ വരവോടു കൂടിയാണ് റിക്കോക്ക് പിഎസ്ജിയിലെ സ്ഥാനം നഷ്ടമാവുന്നത്.
4- ലിവർപൂൾ താരം ഷെർദാൻ ഷാക്കിരി ലാസിയോയിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ്.താരം തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
5-എറിക് ലമേല ഇനി സെവിയ്യയിൽ കളിക്കും.ബ്രാൻ ഗില്ലിനെ ഉൾപ്പെടുത്തിയുള്ള സ്വേപ് ഡീലിലാണ് ലമേല സ്പർസിൽ നിന്നും സെവിയ്യയിൽ എത്തിയത്.
Keep up to date with all the latest developments in the transfer market👇https://t.co/VRR1bvkqUg
— MARCA in English (@MARCAinENGLISH) July 26, 2021
6- സൂപ്പർ താരം ജാക്ക് ഗ്രീലീഷിനു വേണ്ടി ചെൽസിയും രംഗത്ത് വന്നു. മാഞ്ചസ്റ്റർ ക്ലബുകളാണ് താരത്തിന് വേണ്ടി നിലവിൽ ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുന്നത്. എന്നാൽ 120 മില്യൺ യൂറോയെന്ന വമ്പൻ തുകയാണ് ആസ്റ്റൺ വില്ലയുടെ ആവിശ്യം.
7- ഇന്റർ മിലാന്റെ അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസിനെ ക്ലബ് വിൽക്കാൻ ആലോചിക്കുന്നു.70 മില്യൺ യൂറോക്ക് മുകളിലാണ് ഇന്റർ പ്രതീക്ഷിക്കുന്നത്. സാമ്പത്തികപ്രതിസന്ധിയാണ് ഇന്ററിനെ ഇതിന് പ്രേരിപ്പിക്കുന്നത്.
8- റയൽ താരം റാഫേൽ വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറും. ഉടൻ തന്നെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായേക്കും.
ഇതൊക്കെയാണ് പുതിയ ട്രാൻസ്ഫർ റൂമറുകൾ. അടുത്ത ദിവസം ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായേക്കും.