ലയണൽ മെസ്സിയെ ഞങ്ങൾ പരിഗണിച്ചിട്ടില്ല : കാരണം വ്യക്തമാക്കി യൂറോപ്യൻ വമ്പന്മാർ.

സൂപ്പർ താരം ലയണൽ മെസ്സി അടുത്ത സീസണിൽ ഏത് ക്ലബ്ബിൽ കളിക്കും എന്നതാണ് അദ്ദേഹത്തിന്റെ ആരാധകർക്ക് അറിയേണ്ടത്. അടുത്ത മത്സരത്തിനുശേഷം മെസ്സി പിഎസ്ജിയോട് വിടപറയും. അധികം വൈകാതെ തന്നെ തന്റെ ഭാവിയുടെ കാര്യത്തിൽ മെസ്സി ഒരു ഫൈനൽ ഡിസിഷൻ എടുക്കുകയും ചെയ്യും. അത് അറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ഫുട്ബോൾ ലോകമുള്ളത്.

ലയണൽ മെസ്സി ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനിലേക്ക് എത്തുമെന്നുള്ള റൂമറുകൾ കുറച്ച് മുമ്പ് പ്രചരിച്ചിരുന്നു.പക്ഷേ അതിൽ പുരോഗതി എന്നും രേഖപ്പെടുത്തിയിരുന്നില്ല. അതേക്കുറിച്ച് അർജന്റൈൻ ഇതിഹാസവും ഇന്റർ മിലാൻ ഡയറക്ടറുമായ ചില കാര്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതായത് സാമ്പത്തിക പ്രതിസന്ധി കാരണം ലയണൽ മെസ്സിയെ തങ്ങൾ പരിഗണിച്ചിട്ടേയില്ല എന്നാണ് സനേട്ടി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സിയെ സ്വന്തം ടീമിലേക്ക് എത്തിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല.പക്ഷേ അദ്ദേഹത്തെ സ്വന്തമാക്കാൻ കഴിയുന്ന ഒരു നിലയിലല്ല ഞങ്ങളിപ്പോൾ ഉള്ളത്.എല്ലാവരും ലയണൽ മെസ്സിയെ ഇഷ്ടപ്പെടുന്നു.പക്ഷേ മെസ്സിയെ താങ്ങാൻ കഴിയുന്ന വളരെ ചുരുക്കം ചില ക്ലബ്ബുകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. പക്ഷേ അത് നല്ല ഒരു കാര്യം തന്നെയാണ്.കാരണം മെസ്സി അത് അർഹിക്കുന്നുണ്ട്. ലോക ചാമ്പ്യനെ കുറിച്ചാണ് നമ്മൾ ഇപ്പോൾ സംസാരിക്കുന്നത്. പക്ഷേ അദ്ദേഹം ഞങ്ങളുടെ പ്രോജക്റ്റിന്റെ ഭാഗമല്ല.മെസ്സി എവിടെയാണോ ഹാപ്പിയാവുക അവിടെ എത്താനാണ് ഞാൻ ആഗ്രഹിക്കുന്നത് ” ഇതാണ് ഹവിയർ സനേട്ടി പറഞ്ഞിട്ടുള്ളത്.

സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാൽ മെസ്സിക്ക് ഓഫർ നൽകിയിട്ടുണ്ട്. മെസ്സിയെ സ്വന്തമാക്കാൻ എഫ്സി ബാഴ്സലോണക്കും അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്കും താൽപര്യമുണ്ട്. കരാർ പുതുക്കാൻ വേണ്ടിയുള്ള പിഎസ്ജിയുടെ ഓഫർ ഇപ്പോഴും മെസ്സിയുടെ മുന്നിലുണ്ട്.മാത്രമല്ല ചില പ്രീമിയർ ലീഗ് ക്ലബ്ബുകളും മെസ്സിക്ക് ഓഫറുകൾ നൽകിയിട്ടുണ്ട്.മെസ്സി ഏതു വഴി തിരഞ്ഞെടുക്കും എന്നതാണ് ഇനി അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *