റയൽ വിടാനൊരുങ്ങി ഈഡൻ ഹസാർഡ്!

റയലിന്റെ പുതിയ പരിശീലകനായി എത്തിയ കാർലോ ആഞ്ചലോട്ടിക്ക് കീഴിൽ വളരെ കുറഞ്ഞ അവസരങ്ങൾ മാത്രമാണ് സൂപ്പർ താരം ഈഡൻ ഹസാർഡിന് ലഭിക്കാറുള്ളത്.സ്പാനിഷ് സൂപ്പർ കപ്പിന്റെ സെമിയിലോ ഫൈനലിലോ താരത്തിന് കളിക്കാനുള്ള അവസരം ആഞ്ചലോട്ടി നൽകിയിരുന്നില്ല.അത്കൊണ്ട് തന്നെ കിരീടം നേടിയിട്ടും സന്തോഷമില്ലാതെ നിൽക്കുന്ന ഹസാർഡിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രൂപത്തിൽ ചർച്ചയായിരുന്നു.

ഇപ്പോഴിതാ ഈഡൻ ഹസാർഡ് റയൽ മാഡ്രിഡ് വിടാനുള്ള ഒരുക്കത്തിലാണ്.താരം റയൽ വിടാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യം ബെൽജിയൻ ജേണലിസ്റ്റായ ടവോലിയേരിയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.താരത്തിന്റെ സർജറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കാര്യങ്ങളെ വഷളാക്കിയത് എന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.

2019-ൽ 100 മില്യൺ യുറോക്കാണ് ഹസാർഡ് ചെൽസി വിട്ടു കൊണ്ട് റയലിലേക്ക് എത്തിയത്.എന്നാൽ പരിക്കുകൾ താരത്തിന് വിനയാവുകയായിരുന്നു.റയലിൽ എത്തിയിട്ട് രണ്ടര വർഷം പിന്നിട്ടിട്ടും ഒന്നും ചെയ്യാൻ ഹസാർഡിന് സാധിക്കാതെ പോവുകയായിരുന്നു.59 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചിട്ടുള്ളത്.ഈ സീസണിൽ 16 മത്സരങ്ങളാണ് ഇതുവരെ താരം കളിച്ചിട്ടുള്ളത്.എട്ടണ്ണത്തിൽ മാത്രമാണ് താരം സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.വിനീഷ്യസ്,റോഡ്രിഗോ,അസെൻസിയോ എന്നിവർക്കാണ് ആഞ്ചലോട്ടി മുൻഗണന നൽകാറുള്ളത്.

പക്ഷെ റയൽ വിടുക എന്നുള്ളത് ഹസാർഡിനെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു കാര്യമാവില്ല.എന്തെന്നാൽ താരത്തിന്റെ താരത്തിന്റെ സാലറി വളരെ ഉയർന്നതാണ്.അത്കൊണ്ട് തന്നെ ഉടനെ ഒരു ക്ലബ്ബിനെ കണ്ടെത്തൽ ഹസാർഡിന് ബുദ്ധിമുട്ടാവും.

Leave a Reply

Your email address will not be published. Required fields are marked *