റയൽ മാഡ്രിഡ് സ്‌ട്രൈക്കറെ റാഞ്ചാനുള്ള ഒരുക്കത്തിൽ പ്രീമിയർ ലീഗ് ക്ലബ് !
ഈ സീസണിൽ വേണ്ടവിധത്തിലുള്ള അവസരങ്ങൾ ലഭിക്കാത്ത താരമാണ് റയൽ മാഡ്രിഡിന്റെ യുവസ്‌ട്രൈക്കർ മരിയാനോ ഡയസ്. പലപ്പോഴും പരിശീലകൻ സിദാൻ താരത്തെയും ലുക്കാ ജോവിച്ചിനെയും തഴയുകയാണ് ചെയ്യാറുള്ളത്. ഇപ്പോഴിതാ മരിയാനോയെ ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാം യുണൈറ്റഡ്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരത്തെ ടീമിൽ എത്തിക്കാൻ ഡേവിഡ് മോയസ് താല്പര്യം പ്രകടിപ്പിച്ചതായാണ് വാർത്തകൾ. ഇരുപത് മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി വെസ്റ്റ്ഹാം ചിലവഴിക്കേണ്ടി വരും.അതേസമയം ലുക്കാ ജോവിച്ചിനെയും വെസ്റ്റ് ഹാം നോട്ടമിട്ടിരുന്നു. എന്നാൽ ഇത് ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ.
West Ham linked with Real Madrid wantaway star Mariano Diaz https://t.co/K8fccM6Apx
— footballespana (@footballespana_) January 10, 2021
2023 വരെയാണ് മരിയാനോക്ക് റയൽ മാഡ്രിഡുമായി കരാറുള്ളത്. എന്നാൽ താരം ക്ലബ് വിടാൻ ആലോചിക്കുന്നുണ്ട്. അവസരങ്ങൾ ലഭിക്കാത്തത് തന്നെയാണ് താരത്തെ മാറിചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. അതേസമയം ലുക്കാ ജോവിച്ചും ക്ലബ് വിട്ടേക്കുമെന്നുള്ള വാർത്തകൾ ഉണ്ട്. 2025 വരെ താരത്തിന് റയലുമായി കരാറുണ്ട്. എന്നാൽ സിദാൻ തന്നെ പരിഗണിക്കാത്തതിൽ താരം കടുത്ത നിരാശയിലാണ്. 27 മില്യൺ പൗണ്ട് വില വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ റയൽ താരത്തെ പോവാൻ അനുവദിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
Luka Jovic's Real Madrid career 'is OVER and he is looking for a new team' https://t.co/qF8balhoza
— MailOnline Sport (@MailSport) January 10, 2021