റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരത്തെ റാഞ്ചാൻ ഫ്രഞ്ച് വമ്പൻമാർ !
കഴിഞ്ഞ സീസണിലും ഈ സീസണിലും മോശം പ്രകടനം കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്ന താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഡിഫൻഡർ മാഴ്സെലോ. അത്കൊണ്ട് തന്നെ ഈ സീസണിൽ സിദാൻ വേണ്ടത്ര മത്സരങ്ങളിൽ താരത്തെ പരിഗണിച്ചിട്ടില്ല. മാഴ്സെലോ കളിച്ച ഒട്ടുമിക്ക മത്സരങ്ങളിൽ എല്ലാം തന്നെ റയൽ മാഡ്രിഡ് തോൽക്കുകയോ സമനില വഴങ്ങുകയോ ആണ് ചെയ്തത്. ഇതിനാൽ തന്നെ സിദാൻ താരത്തെ ബെഞ്ചിലിരുത്തുകയായിരുന്നു. ഇപ്പോഴിതാ താരത്തെ റാഞ്ചാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് വമ്പൻമാരായ മൊണോക്കോ. പ്രമുഖ മാധ്യമമായ ബീയിൻ സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മുപ്പത്തിരണ്ടുകാരനായ താരത്തെ ടീമിലെത്തിക്കാൻ വേണ്ടി വിവിധ ക്ലബുകൾ രംഗത്തുണ്ട്. അതിൽ സജീവമായ ക്ലബാണ് മൊണോക്കോ. മൂന്നു വർഷത്തെ കരാറാണ് മൊണോക്കോ മാഴ്സെലോക്ക് ഓഫർ ചെയ്തിരിക്കുന്നത്. ആറു മില്യൺ യൂറോ വാർഷികവേതനമായും മൊണോക്കോ ഓഫർ ചെയ്തിട്ടുണ്ട് എന്നാണ് എഎസ് പറയുന്നത്.
Monaco are reportedly interested in Real Madrid defender Marcelo and would be willing to offer the 32-year-old a 3-year deal.https://t.co/XVAfJ1Mdw6
— AS English (@English_AS) January 18, 2021
നിലവിൽ 2022 വരെയാണ് റയൽ മാഡ്രിഡുമായി മാഴ്സെലോക്ക് കരാറുള്ളത്. എന്നാൽ താരം അധികകാലം റയലിന്റെ ബെഞ്ചിൽ തുടരാൻ സാധ്യതയില്ല. നിലവിൽ ഒമ്പത് മില്യൺ യൂറോയാണ് റയൽ മാഡ്രിഡ് താരത്തിന് നൽകുന്നത്. അതിനാൽ തന്നെ താരം മൊണോക്കോയിലേക്ക് പോയാൽ ഒരു വർഷം മൂന്ന് മില്യണോളം നഷ്ടം വരും. അതിനാൽ തന്നെ ഈ ഓഫർ മാഴ്സെലോ നിരസിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. മൊണോക്കോയെ കൂടാതെ യുവന്റസും താരത്തിന് വേണ്ടി രംഗത്തുണ്ട്. ഈ സീസണിൽ ആകെ ഏഴ് മത്സരങ്ങൾ മാത്രമാണ് മാഴ്സെലോ റയലിന് വേണ്ടി കളിച്ചത്. എന്നാൽ ഇതിൽ നാലെണ്ണത്തിലും റയൽ തോൽക്കുകയായിരുന്നു. രണ്ടെണ്ണത്തിൽ മാത്രം വിജയിച്ച റയൽ ഒന്നിൽ സമനില വഴങ്ങുകയും ചെയ്തു.
AS Monaco would be ready to offer Marcelo a three-year contract with a €6million annual salary, which is significantly lower than what the Brazilian earns right now. [BeIN SPORTS] pic.twitter.com/EufpUq8I3Q
— 𝗥𝗠𝗢𝗻𝗹𝘆 (@ReaIMadridOnly) January 18, 2021