റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരത്തിൽ നോട്ടമിട്ട് ടോട്ടൻഹാം !

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ ഡിഫൻഡർ എഡർ മിലിറ്റാവോയെ നോട്ടമിട്ടു വെച്ചിരിക്കുകയാണ് പ്രീമിയർ ലീഗ് വമ്പൻമാരായ ടോട്ടൻഹാം. തങ്ങളുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ ബ്രസീലിയൻ ഡിഫൻഡറെ ടീമിൽ എത്തിക്കാനുള്ള ചരടുവലികൾ മൊറീഞ്ഞോയും സംഘവും ആരംഭിച്ചിരിക്കുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഈ ജനുവരി ട്രാൻസ്ഫറിൽ തന്നെ എത്തിക്കാനാണ് ടോട്ടൻഹാമിന്റെ പദ്ധതി. എന്നാൽ റയൽ മാഡ്രിഡ്‌ താരത്തെ വിട്ടു നൽകുമോ എന്നുള്ളത് വ്യക്തമല്ല.

ടോട്ടൻഹാം താരങ്ങളായ ജോ റോഡൻ, ജാഫെറ്റ് ടാങ്കാങ്ക എന്നിവരുടെ പകരക്കാരെയാണ് മൊറീഞ്ഞോ അന്വേഷിച്ചു കൊണ്ടിരിക്കുന്നത്. അങ്ങനെയാണ് മിലിറ്റാവോയെ സ്പർസ് പരിഗണിക്കുന്നത്. 2019-ൽ പോർട്ടോയിൽ നിന്നാണ് താരം റയലിൽ എത്തിയത്. എന്നാൽ കഴിഞ്ഞ സീസണിൽ പത്ത് ലാലിഗ മത്സരങ്ങളിൽ മാത്രമേ സ്റ്റാർട്ട്‌ ചെയ്യാൻ താരത്തിന് സാധിച്ചൊള്ളൂ. ഈ സീസണിൽ ഒക്ടോബർ 31-ന് ശേഷം ഒരൊറ്റ മത്സരം പോലും കളിക്കാൻ താരത്തിന് സാധിച്ചിട്ടില്ല. നാച്ചോ, റാമോസ്, വരാനെ എന്നിവരുടെ സാന്നിധ്യം കാരണം താരത്തിന് അവസരം ലഭിക്കൽ കുറവാണ്. 22-കാരനായ താരത്തിന് 30 മില്യൺ പൗണ്ട് എങ്കിലും റയൽ മാഡ്രിഡ്‌ ആവിശ്യപ്പെട്ടേക്കും. അതേസമയം 39 മില്യൺ പൗണ്ടിനായിരുന്നു താരം റയലിൽ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *