യുണൈറ്റഡിനും പിഎസ്ജിക്കും വെല്ലുവിളിയാവാൻ ലിവർപൂൾ,ഒസിമെൻ എങ്ങോട്ട്?

കഴിഞ്ഞ സീസണിൽ ഇറ്റാലിയൻ ക്ലബായ നാപോളിക്ക് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയിട്ടുള്ള നൈജീരിയൻ സ്ട്രൈക്കറാണ് വിക്ടർ ഒസിമെൻ. ഇറ്റാലിയൻ ലീഗ് കിരീടം അവർക്ക് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ഈ സൂപ്പർതാരത്തിന് സാധിച്ചിരുന്നു.താരത്തിന്റെ ഈ പ്രകടനം കൊണ്ട് ഒരുപാട് ക്ലബ്ബുകൾ ഇപ്പോൾ തരത്തിൽ ആകൃഷ്ടരായി കൊണ്ട് മുന്നോട്ടു വന്നിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ട സ്ഥലത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സ്ട്രൈക്കർ ആവശ്യമുണ്ട്.പിഎസ്ജിക്കും ഒരു മികച്ച സ്ട്രൈക്കറെ ആവശ്യമാണ്. എന്തെന്നാൽ മെസ്സിക്ക് പിന്നാലെ എംബപ്പേയും ക്ലബ്ബ് വിടുകയാണ്. മാഞ്ചസ്റ്റർ യുണൈറ്റഡും പിഎസ്ജിയും പ്രധാനമായും ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഒസിമെന് വേണ്ടി തന്നെയാണ്.

എന്നാൽ ഇതിനിടയിലേക്ക് പ്രീമിയർ ലീഗ് വമ്പൻമാരായ ലിവർപൂളും വന്നു കഴിഞ്ഞിട്ടുണ്ട്.യുർഗൻ ക്ലോപ്പിനും ഈ സൂപ്പർ താരത്തെ ആവശ്യമുണ്ട്. ലിവർപൂൾ ഈ നൈജീരിയൻ താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തുമെന്നത് ലാ ഗസറ്റ ഡെല്ലോ സ്പോർട്ടാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.പക്ഷേ താരത്തെ സ്വന്തമാക്കുക എന്നത് ഈ മൂന്ന് ക്ലബ്ബുകൾക്കും എളുപ്പമാവില്ല.

എന്തെന്നാൽ ഭീമമായ തുകയാണ് ഈ സ്ട്രൈക്കർക്ക് വേണ്ടി നാപോളി ആവശ്യപ്പെടുന്നത്. 100 മില്യൺ യൂറോ പിഎസ്ജി ഓഫർ ചെയ്തിരുന്നുവെങ്കിലും അത് ക്ലബ്ബ് നിരസിക്കുകയായിരുന്നു.എന്തൊക്കെ സംഭവിച്ചാലും 150 മില്യൺ യൂറോക്ക് മുകളിൽ ലഭിക്കണം എന്നുള്ള നിലപാടിലാണ് നിലവിൽ നാപോളിയുള്ളത്. അതുകൊണ്ടുതന്നെ ഈ മൂന്ന് ക്ലബ്ബുകളും ബുദ്ധിമുട്ടേണ്ടി വരും. അതേസമയം സ്ട്രൈക്കർ പൊസിഷനിലേക്ക് ഹാരി കെയ്നിനെയും പിഎസ്ജിയും യുണൈറ്റഡും പരിഗണിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *