യാചിക്കില്ല, നെയ്മർക്കും എംബാപ്പെക്കും വേണമെങ്കിൽ തുടരാം : ലിയനാർഡോ !

സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെയുടെയും നെയ്മർ ജൂനിയറുടെയും കരാർ 2022-ലാണ് അവസാനിക്കുന്നത്. ഇരുവരും ഇതു വരെ കരാർ പുതുക്കിയിട്ടില്ല. ഇരുവരുമായും അധികൃതർ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും കരാർ പുതുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഏതായാലും ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ. ഇരുവരോടും പിഎസ്ജിയിൽ തുടരാൻ വേണ്ടി യാചിക്കില്ലെന്നും ഇരുവർക്കും വേണമെങ്കിൽ പിഎസ്ജിയിൽ തുടരാം എന്നാണ് ലിയനാർഡോ അറിയിച്ചത്. കഴിഞ്ഞ ദിവസം ഫ്രാൻസ് ഫുട്ബോളിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. എംബാപ്പെയെ ടീമിൽ എത്തിക്കാൻ റയലും നെയ്മറെ ടീമിലെത്തിക്കാൻ ബാഴ്സയും ശ്രമിക്കുന്നു എന്നുള്ളത് ഒരു പരസ്യമായ യാഥാർഥ്യമാണ്.

” അവർ ഇരുവരും കൺവിൻസ്ഡ് ആയിക്കൊണ്ട് ഇവിടെ തന്നെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അവർ രണ്ട് പേരും ഒരുപാട് ആഗ്രഹങ്ങൾ ഉള്ള താരങ്ങളാണ്. അവർ ശരിയായ സ്ഥലത്ത്‌ തന്നെയാണ് ഇപ്പോൾ നിലകൊള്ളുന്നത്. പക്ഷെ ഇവിടെ തുടരാൻ വേണ്ടി അവരോട് പോയി യാചിക്കുകയൊന്നും ഞങ്ങൾ ചെയ്യില്ല. നിങ്ങളുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും ആവിശ്യങ്ങൾക്കും അനുസൃതമായ ഒരു അഗ്രിമെന്റ് നിങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരു താരത്തിന് ആ ക്ലബ്ബിനെ ഇഷ്ടമാണെങ്കിൽ അയാൾ അവിടെ തുടരും. അവർക്ക്‌ യഥാർത്ഥത്തിൽ ഇവിടെ തുടരണമെന്നുണ്ടെങ്കിൽ അതിന് വേണ്ടത് ചെയ്തു നൽകും. ഞങ്ങൾ ഇപ്പോഴും ചർച്ചകൾ നടത്തുന്നുണ്ട്. ഞങ്ങൾ ആത്മവിശ്വാസത്തിലുമാണ് ” ലിയനാർഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *